ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉത്തരരാമചരിതം.
2
ഘോരങ്ങളാകും തിമികൾ വായുംപിള- ന്നോൎരോനദീമുഖം പുക്കുസത്വോൽകരം നീരോടുമൊന്നായ് വിഴുങ്ങിശ്ശിരസ്സൂടെ വാരിപൂരംവിടും ഭംഗികണ്ടീടുനീ. 20 താളീതമാലങ്ങൾ തിങ്ങും തടത്തിനും നീലാംബുധിക്കും നടുക്കൊരുരേഖയായ് ചേലുള്ള ചന്ദ്രക്കലാകാഞ്ചിയെന്നപോൽ നീളെത്തിളങ്ങും മണൽതിട്ടുകാൺകെടോ. അത്യുന്നതം മഹേന്ദ്രാഖ്യമിപ്പവൎത- മത്രവന്നല്ലോ ജഗൽപ്രാണനന്ദനൻ മുഗ്ദ്ധാംഗി! നിന്നെത്തിരഞ്ഞുകണ്ടീടുവാൻ വിദ്രതം വാരിധി ചാടിക്കടന്നതും. അംബരത്തോളമുയന്നുൎകാണുന്നൊരീ വന്മലയല്ലോ പ്രസിദ്ധമാം മാല്യവാൻ ഇങ്ങു നിൽ വിപ്രയോഗേ ജലദങ്ങളു- മെന്മിഴിയും നീർ പൊഴിച്ചിതേറ്റംതദാ. നിന്നെപ്പിരിഞ്ഞദുഃഖം പൊറുക്കായ്കയാ- ലെന്നപോൽ മൗനമാന്നോൎരുനിൻനൂപുരം തന്വീകുലോത്തംസമേ കണ്ടു മാൾകിഞാൻ കണ്ണീരിൽമുക്കിയതിപ്രദേശത്തിലാം വല്ലാത്തരാക്ഷസൻ നിന്നെബ്ബലാൽനയി- ച്ചുള്ളോരുമാഗ്ഗൎമീവല്ലികളന്നഹോ ചൊല്ലുവാൻ ശക്തിയില്ലാതെ മാൽപൂണ്ടിളം- പല്ലവക്കൈകളാൽ കാണിച്ചുതന്നുമേ 40
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |