താൾ:Uthara rama charitham Bhashakavyam 1913.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംസർഗ്ഗം. 43

ഇന്നു വന്നു തവ രാമനെ സ്നേഹിച്ചു-

പോന്നതിന്നുള്ള ഫലം പതിദേവതേ. ഹന്ത ശോകത്തിനായ് അന്നെയല്ലോ ജീവ- ബന്ധമീരാമദേഹേ നിലനില്പതും എന്തരുതാത്തതെനിക്കേനമോരോന്നു ചിന്ത വിഷാദേന ചിന്തിച്ചനന്തരം തന്നുടെ സോദരന്മാരെ വരുത്തുവാ- നുന്നതാത്മാ നിയോഗിച്ചയച്ചീടിനാൻ, ത്രേതാഗ്നിതുല്യരായോരക്കുമാരരും മേദിനീപാലനിയോഗമറിഞ്ഞുടൻ എത്രയും വേഗാൽ പുറപ്പെട്ടു വന്നഥ ഹസ്കങ്ങൾ കുപ്പിത്തൊളുതു നോക്കും വിധൊ ഗ്രസ്തമാം ചന്ദ്രബിംബം പോലെയും പര- മസ്കംഗതസൂർയ്യമണ്ഡലം പോലെയും രക്തമായ് ചൈതന്യമേറ്റം ക്ഷയിച്ചങ്ങു പൃഥ്വീശ്വരാനനം മ്ലാനമായ്ക്കണ്ടുതേ. നിശ്വാസവേഗാലധരം വരണ്ടതും നിശ്ശേഷഗാത്രവും പാരം വിയർത്തതും ഇറ്റിറ്റുധാരയായശ്രു വീഴുന്നതും തെറ്റന്നു കണ്ടവരാർത്തരായാർ തുലോം. അംഭോധിഗംഭീരനാം രാമദേവനിൽ മുമ്പൊരു നാളുമേ കാണാത്ത വൈകൃതം സംഭവിച്ചുള്ളതു കണ്ടനേരത്തവർ കമ്പിതമാനസന്മാരായ് നടുങ്ങിനാർ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/48&oldid=171959" എന്ന താളിൽനിന്ന് ശേഖരിച്ചത്