താൾ:Uthara rama charitham Bhashakavyam 1913.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

45 ഉത്തരരാമചരിതം.

സത്വവാനാം നൃപനംഗനെല്ലൊം വിയ-
ർത്തത്യാർത്തനായൊട്ടുനേരം കഴിഞ്ഞുടൻ

സ്നിഗ്ദ്ധനാം ഭദ്രനെയാരാലയച്ചുതൻ- ബുദ്ധ്.ാപരം ചിന്തയാർന്നിരുന്നീടിനാൻ. ഉഗ്രഹം ദുഷ്കീർത്തി നിസ്സാരമാക്കയോ നിർദ്ദുഷ്ടയാമസ്സതിയെത്യജിക്കയോ ഇത്ഥം വിവശമായങ്ങുമിങ്ങും ഭഉപ- ചിത്തം ചിരം ഡോള പോലെയാടീ തുലോം. കണ്ണീർ പൊഴിഞ്ഞു പൊഴിഞ്ഞതിഖിന്നനാം മന്നിൻ മഹേശ്വരൻ ധീരൻ രഘുവരൻ ഒന്നിനും താൻ ഗതി കാണാഞു നാഗേന്ദ്ര- നെന്ന പോൽ നിശ്വസിച്ചൂടിനാനേറ്റവും ചന്ദനവൃക്ഷം പ്രവണ്ഡോരഗവിഷ- വഹനിയാലേറ്റം ദുഷിക്കുന്നവണ്ണമേ ഉന്നതമായുള്ള സൂർയ്യവംശത്തിനു മന്നിമിത്തം മഹാദുർയ്യശസ്സേൽക്കുമേ. ഇത്ഥം വിചാരിച്ചു മറ്റൊരു മാര്ഗ്ഗവും ചിത്തേനകാണാഞ്ഞൊടുവിൽ ക്ഷിതീശ്വരൻ ഉത്തമയാം നിജപത്നിയെ സ്സന്ത്യജി- ച്ചുൽഗതദുഷ്കീർത്തി തീർപ്പാന്റെച്ചുതേ. പിന്നെയും പിന്നെയും ദു:ഖം പോറുക്കാഞ്ഞു മന്നവൻ ബാല്പവർഷം ചൊരിഞ്ഞീടിനാൻ. പുണ്യാത്മികേ! കാട്ടുജന്തുക്കൾക്കു നിന്നെബ്ബലികഴിച്ചീടുന്നു ഞാനിതാ 140




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/47&oldid=171958" എന്ന താളിൽനിന്ന് ശേഖരിച്ചത്