താൾ:Uthara rama charitham Bhashakavyam 1913.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാം സർഗ്ഗം
33


ണ്ടിഷ്ടതോഴിയെപ്പോലെ വന്നിതുല്ലാസത്തോടും.
നാഥനാം മധുവെത്തീടുന്നിതെന്നിളംതെന്നൽ-
ദൂതവന്നറിയിക്കെ പ്പുമൃദുഹാസത്തൊടും
മോദാശ്രുമാധ്വിതൂകി മാധവീലത ചുറ്റു-
മാദരാലയച്ചു കാർവണ്ടൊളിനേത്രാഞ്ചലം.
പല്ലവാധരരാഗം ചിന്തവേ വണ്ടാർകുഴൽ
മെല്ലെന്നു വിതർത്തു നൽതിലകപ്രഭയോടും
ഉല്ലസൽപ്രസ്തനെ ഘഭൂഷണങ്ങളുമണി-
ഞ്ഞുല്ലാസം പൂണ്ടിതേറ്റമുദ്യാനശ്രീയും തദാ. 100
ഫുല്ലകുഡ്മളോത്തംസമണ്ഡിതമായിപ്പിക-
സല്ലാപമാർന്നു ചേർന്നു നിന്നിടും തേന്മാവിന്മേൽ
വേല്ലിതങ്ങളാമിളംശാഖകൾ ചുറ്റീടവേ
മല്ലിക തൻപൂങ്കുലക്കൊങ്കകളണണച്ചൂതേ.
ചാരുവാം ബാലചന്ദ്രക്കലപോൽ വളഞ്ഞേറ്റ-
മാരക്തങ്ങളാം പ്ലാശിൻമൊട്ടുകൾ തദന്തരേ
നേരോടു കാണായ് വന്നു മധുസംഗതയായോ-
രാരാമലക്ഷ്മിക്കുള്ള നഖരക്ഷതങ്ങൾപോൽ.
മാധവാസലീലാചാതുര്യ്യംകൊണ്ടേറ്റവും
മോദമാർന്നുള്ള സീതാദേവിതൻ മുഖേന്ദുവിൽ
സ്വേദപീയൂഷം പൊടിഞ്ഞുൽഗതകാന്ത്യാരാം-
ചേതസ്സു ലയിക്കുമാറെത്തി നൽഘർമ്മോൽഗമം.
ചഞ്ചലശിരീഷപുഷ്പോത്തംസത്തോടും പര-
മഞ്ചിതചക്രവാകസുസ്തനലാസ്യത്തോടും
ഫുല്ലാബ്ജങ്ങാളാമീക്ഷണങ്ങൾതന്നൊളിയോടും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/38&oldid=171948" എന്ന താളിൽനിന്ന് ശേഖരിച്ചത്