കല്ലോലങ്ങളായുള്ള ചില്ലിവില്ലാട്ടത്തോടും
ചാരുശൈവലകേശസംപ്ലവത്തോടും നല്ല
സരസസ്വനങ്ങളാം മണിതോൽഗമത്തോടും
പൂമ്പൊടിയാകുമംഗലേപത്തിൻ പരപ്പോടും
കമ്പിതമായ സൽഫേനാംശുകച്ഛവിയോടും
വിസ്താരമേറീടുന്ന സൈകതശ്രോനിയോടു-
മൊത്തുശബ്ദിക്കും ഹഒസപംക്തിമേഖലയോടും
ഉള്ളിലത്യന്തമാനന്ദോദയവക്കേൎകി-
യുല്ലസിച്ചിതു പാരം സരയൂനദി തദാ.
താരകോല്ലാസമെല്ലാം മുടിയും ചിന്നീടുന്ന
കാറുകൾക്കുള്ളിൽ മിന്നൽകൊടിമെയ്‌വിളങ്ങിയും
മാരുതവേഗം പാരമേറിയുമുള്ളകാല-
മാരാൽ വന്നഥ കളുപ്പിച്ചതങ്ങവർമനം.
സ്വഗ്ഗൎസുന്ദരീജനകേളികൗശലങ്ങളി-
ലറ്റു പോയോരു മുത്തുമാലതൻ മണിപോലെ
ചുറ്റുമേ ചിന്നി വഷൎത്തുള്ളികൾ കാണായ്‌വന്നു.
മുറ്റുംതാൻ പരന്നിതു മാലതീപുഷ്പങ്ങളും
രാജീവനേത്രൻ നിദ്രാവശനാമാക്കാലത്തു
രാജീവവൃന്ദമെല്ലാം പത്മിനിതന്നുള്ളിലും
രാജഹംസങ്ങൾ നല്ല മാനസസ്സരസ്സിലും
രാജേന്ദ്രദ്വന്ദ്വമങ്ങു തമ്മിലും ലയിച്ചുതേ.
ശാരസശശാങ്കൻതന്നഞ്ചിതകരമേറ്റു
താരകൾ മന്ദം തെളിഞ്ഞീടുമക്കാലാന്തരേ
ആരക്തകൈരവാക്ഷി തുറന്നാക്കുമുദിനി
ചാരുചന്ദ്രികാസ്മിതവീചിയിൽ മുങ്ങീ തുലോം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |