താൾ:Uthara rama charitham Bhashakavyam 1913.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 ഉത്തരരാമചരിതം.

ലുൾപ്പുക്കോരോരോ കേളിഭേദേന വാണീടിനാർ. കർണ്ണികാരൌഘങ്ങളും ചന്ദനമരങ്ങളും കണ്ണിണയ്ക്കാനന്ദമാം കടമ്പിൻനിരകളും ചമ്പകാശോകചൂതപുന്നാഗജാലങ്ങളു- മിമ്പമേററീടും തഗരാർജ്ജനസമൂഹവും നാരികേളങ്ങൾ നല്ല കൊന്നകൾ തമാലങ്ങൾ ചാരുതകൂടും പനസങ്ങൾ നൽപ്രിയാളങ്ങൾ മുല്ലകളിലഞ്ഞികൾ ജാതികൾ ബന്ധൂകങ്ങൾ മല്ലികാസമൂഹങ്ങൾ കേതകീനികരങ്ങൾ മററുമിങ്ങിനെയോരോ വൃക്ഷവല്ലികൾകൊണ്ടു മററുമുജ്വലമായിത്തെളിയും വനങ്ങളും എന്നുമേ ശൂദ്ധസ്ഫടികാഭമാം ജലമേരരം പൂർണ്ണമായ്നിൽക്കും മഹാവാപികൾസമൂഹവും 80 നാനാജാതികളായ പക്ഷികൾ സദാകാല- മാനന്ദമോടു വാഴും പൊയ്തതൻ പംകേതികളും വൈദൂര്യരത്നഞ്ചിതകംബളം വിരിച്ചപോൽ കൌതുകമേകീടുന്ന ശാദ്വലഭാഗങ്ങളും. നിർമ്മലപുഷ്പമെങ്ങും വീണഹോ താരാഗണം മിന്നുമാകാശദ്യുതി തേടീടും ശിലകളും വണ്ടുകൾ മുരണ്ടീടുമുല്ലസൽകുഞ്ജങ്ങളും കണ്ടുകണ്ടവരേററമാനന്ദം പൂണ്ടീടിനാർ. അക്കാലമദ്ദംപതിമാർക്കുപഭോഗൌത്സുക്യ മുൾക്കാമ്പിലേററുംവിധമൃതുലക്ഷമിയും ക്രമാൽ പുഷ്ടിയോടോരോതരമുപചാരങ്ങൾ കയ്ക്കൊ-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/37&oldid=171947" എന്ന താളിൽനിന്ന് ശേഖരിച്ചത്