താൾ:Uthara rama charitham Bhashakavyam 1913.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംസർഗ്ഗം 17
നന്നായ്‌വരികെന്നു ചൊന്നാൾ ജനനിയും.
പിന്നെയുമോരോന്നുരച്ചു മാതാവിനെ
മന്ദം സമാശ്വസിപ്പിച്ചാക്കുമാരകർ
നന്ദിച്ചുടൻ വസിഷ്ഠാന്തികം പ്രാപിച്ചു
ദണ്ഡപാതം നമിച്ചീടിനാർ തൽക്ഷണം.
ആശിസ്സു മേന്മേലുരച്ചുകൊണ്ടസ്സൂര്യ-
വംശോത്തമന്മാരെയാചാര്യനാദരാൽ
അർഘ്യപാദ്യാദി നൽകിബ്ബഹുമാനിച്ചു
സൽക്കരിച്ചാശു ചോദിച്ചാനനാമയം.
ജാനകിയും ഗുരുപത്നിതന്നന്തികേ
മാനസഭക്ത്യാ പ്രവേശിച്ചു കൂപ്പിനാൾ.
അന്നേരമാ മുനിപത്നിതൻ സന്നിധൌ
തന്നനുജത്തിയാമൂർമ്മിളാദേവിയെ
ര‌മ്യമാം പൂമെയ്മെലിഞ്ഞസ്ഥി മാത്രമായ്
ഗണ്ഡങ്ങളൊട്ടിയെങ്ങും വിളർത്തെത്രയും
ദീനയായ്മണ്ഡനഹീനാംഗിയായേക-
വേണിയും പാരം മുഷിഞ്ഞ വസ്ത്രങ്ങളും
ഏറെ നാളായതിഘോരവ്രതമെന്നു
നേരെ തെളിയിച്ചിടുന്ന ചിഹ്നങ്ങളും 160
കാണും ജനങ്ങളെല്ലാം കരയുംമാറു
ദൂനമാമാനനപത്മവും പൂണ്ടഹോ
വാടിത്തളർന്നോരിളംവല്ലി പോലതി-
ശോചനീയസ്ഥിതിയിൽ സീത കണ്ടുതേ.
സീതയാമാര്യയെഴുന്നെള്ളിടുന്നതു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/22&oldid=171931" എന്ന താളിൽനിന്ന് ശേഖരിച്ചത്