താൾ:Uthara rama charitham Bhashakavyam 1913.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18 ഉത്തരരാമചരിതം.

മോദാംബുധൗ മുഴുകുംമാറു കണ്ടുടൻ
ആദരഹർഷസംഭ്രാന്തയായൂർമ്മിള
പാദാന്തികേ വന്നു കുമ്പിട്ടുകൂപ്പിനാൾ.
സന്തോഷശോകാശ്രുവേന്തിയേന്തി ക്ഷണം
ചിന്താജഡീഭൂതയായ്നിന്ന സീതയെ
അന്തരാനന്ദം വരുമാറരുന്ധതി
സാന്ത്വനം ചെയ്തനുമോദിച്ചിതേറ്റവും.
പാവനശീലേ! നിനക്കു ചേർന്നുള്ളൊരീ-
ത്താവകയാതാവിനെക്കണ്ടുകൊൾകെടോ.
ദേവനാം രാമനിൽ ഭക്തയാമിപ്പതി-
ദേവതയെപ്പാർത്തനുഗ്രഹിച്ചീടു നീ.
ഇത്തരം സാക്ഷാലരുന്ധതി താൻ ചൊൽകെ
ഹൃത്തടം തിങ്ങി നിറഞ്ഞ ഹർഷത്തൊടും
ഉത്തമയാകുമസ്സാധ്വിയെ വൈദേഹി
ചിത്തേന വന്ദിച്ചു മാനിച്ചു പുൽകിനാൾ. 180
പിന്നെപ്പലതും കനിഞ്ഞുപറഞ്ഞവർ
നന്ദിച്ചുകൊണ്ടഥ രാഘവാനുജ്ഞയാ
അന്തഃപുരം പുക്കനേരമങ്ങുണ്ടായ
സന്തോഷഘോഷം പറയാവതല്ല മേ
രാഘവന്മാരുമാദിത്യവംശാചാര്യ-
നാകുമാ മാമുനിയൊന്നിച്ചനന്തരം
ലോകേശനൊത്തമരന്മാർ സുധർമ്മയിൽ
പൂകുംവിധം ചെന്നിതാസ്ഥാനമണ്ഡപേ
വിശ്വവിഖ്യാതനാം താതൻ വസിച്ചോരു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Keral8 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/23&oldid=171932" എന്ന താളിൽനിന്ന് ശേഖരിച്ചത്