ചിലേടത്തു അതിയായി മർത്യസ്തവം ചെയ്തിരിയ്ക്കുന്നു. "മനക്രോഡനാഥാനുജൻ ബാലരാമൻ മനോജ്ഞസ്വരൂപൻ ജയിയ്ക്കേണമെന്നും" "നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ" എന്നീവിധത്തിലുള്ള സ്തവങ്ങൾ "ചമ്പകശ്ശേരി" മുതലായ രാജധാനികളിൽ ചിരപരിചയമുണ്ടാവാനിട വന്നിട്ടുകൂടി രാജസ്തോത്രം പരിചയിച്ചിട്ടില്ലാത്ത മഹാകവി ചെയ്തതാണെന്നു എങ്ങിനെ അനുമാനിയ്ക്കാം?
ഇനി "ശിവപുരാണ"ത്തിലെ ചില ഭാഗങ്ങൾ നമ്പിയാരുടെ കവിതാരീതിയ്ക്കും തമ്മിൽക്കാണുന്ന ഐക്യത്തെക്കൂടി ചൂണ്ടിക്കാണിയ്ക്കാം. വിധവയായ ഒരു സ്ത്രീയ്ക്കു ഗർഭമുണ്ടായതുനിമിത്തം ബഹുജനങ്ങൾ അവളെ ശാസിയ്ക്കുന്ന ഭാഗമാണിതു്:-
"കുലസ്ത്രീകൾക്കടുക്കാത്ത ഖലത്വം വ്യാപരിയ്ക്കുന്ന
-കുലടെ, കുത്സിതെ, മൂഢേദുഷ്ടശീലെ, ദുരാചാരെ,
കുലത്തിൽക്കൂടുമെ, നീയെ ന്നടക്കംകൈവെടിഞ്ഞോരൊ
ഖലന്മാരിൽ ഗമിയ്ക്കുന്ന പാപശീലെ നടന്നാലും
പിടിച്ചുവിൽക്കയുംവേണം ഗൃഹസ്ഥനെന്തിളക്കാത്തു?
അടിച്ചു പൽ കൊഴിയ്ക്കേണം ചെവി ചെത്തിട്ടയയ്ക്കേണം
മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മ വെച്ചയയ്ക്കേണം
മുടിപ്പാനിങ്ങനെ വന്നു പിറന്നുള്ള സ്വരൂപത്തെ
❊❊❊❊
പിടിപ്പിൻ! ശൂദ്രരെ, നന്നായടിപ്പിൻ മദ്യമാംസങ്ങൾ