താൾ:Thunjathezhuthachan.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണിയ്ക്കാം:-

(൧) എഴുത്തച്ഛൻ മറ്റൊരേടത്തും ഉപയോഗിച്ചിട്ടില്ലാത്ത വൃത്തബന്ധം ശിവപുരാണത്തിൽ കാണുന്നുണ്ടു്; നമ്പിയാർക്കിതു ചിരപരിചിതമാണുതാനും. നോക്കുക:-

 "കാമവൈരീ ഭഗവാന്റെ കഥകേട്ടു രസിയ്ക്കുന്ന
 മാമുനിമാരരുൾചെയ്തു മാനസത്തിൽ കനിവോടെ"
    ഭസ്മമാഹാത്മ്യം

 "സംഗമെന്നാൽ ശരീരം കൊണ്ടെന്നുമാത്രം ഗ്രഹിയ്ക്കേണ്ട
 സംഗമം മാനസം കൊണ്ടും ഗർഭമുണ്ടാകുവാൻ പോരും"
    ഉമേശാനവ്രതം.

ഈ വൃത്തങ്ങൾ നമ്പിയാരുടെ പല തുള്ളലുകളിലും പ്രയോഗിച്ചിട്ടുണ്ടെന്നു തുള്ളൽസാഹിത്യവുമായി പരിചയിച്ചിട്ടുള്ളവരോടു പറയേണ്ടതില്ലല്ലൊ.

(൨) എഴുത്തച്ഛന്റെ പാട്ടുകളെല്ലാം കിളിയേക്കൊണ്ടു പാടിയ്ക്കുകയാണു പതിവു്. ആ പ്രസ്ഥാനവും ഇതിൽ അനുകരിച്ചിട്ടില്ല. സ്വതന്ത്രനായ നമ്പിയാർ മറ്റൊരാളെ അനുകരിയ്ക്കുന്ന സമ്പ്രദായം കണ്ടിട്ടുമില്ല.

(൩) ഭക്താവതംസമായ എഴുത്തച്ഛൻ ഈശ്വരാപദാനങ്ങൾ കീർത്തിപ്പാനല്ലാതെ, നരസ്തുതി ചെയ്‌വാൻ തന്റെ കവിതാദേവിയെ സമ്മതിയ്ക്കാറില്ല. "ആർത്താവനോദാരശീലനാമയ്യപ്പ മാർത്താണ്ഡമന്ത്രി നിജസ്വാമിശാസനാൽ" എന്നീവിധത്തിൽ നമ്പിയാർ പലേടത്തും നരസ്തുതിചെയ്തുകാണുന്നുമുണ്ടു്. ശിവപുരാണത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/97&oldid=171909" എന്ന താളിൽനിന്ന് ശേഖരിച്ചത്