താൾ:Thunjathezhuthachan.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

3. ഇരുപത്തിനാലുവൃത്തം.

(രാമായണം)
-------


പലതരം ദ്രാവിഡവൃത്തങ്ങളിലായി ഇരുപത്തിനാലു സൎഗ്ഗങ്ങളടങ്ങിയതാണു് ഈ കാവ്യം. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണിതെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇതിലെ "വൃത്ത"ശബ്ദം "സൎഗ്ഗ"മെന്നതിന്റെ പൎയ്യായമായി വിചാരിയ്ക്കാം. ഈ സമ്പ്രദായം തമിഴിലെ "വിരുത്ത"ങ്ങളിൽനിന്നു സ്വീകരിച്ചതായിരിയ്ക്കണം. ഓരോ പദ്യങ്ങളും "ഹരിരാമ" "ശിവശംഭോ" "ശ്രീരാമ രാമ" എന്നു തുടങ്ങിയുള്ള ഈശ്വരനാമങ്ങളിലാണവസാനിച്ചിരി യ്ക്കുന്നതു്. ഇതു "വാത്മീകിരാമായണ"ത്തെ ആസ്പദമാക്കി രചിച്ച ഒരു സ്വതന്ത്രകാവ്യമാണെന്നു പറയാം. കവിയുടെ ഒരു ആദ്യകാലകൃതിയാണിതെന്നു തോന്നുന്നു. ചിലേടത്തു സംസ്കൃതപ്രചുരമായ ഭാഷയാണു് കാണുന്നതു്. "മേപ്പത്തൂ"രിന്റെ കവിതയാണു് പ്രസ്തുതകാവ്യമെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നു; ഇതിന്നടിസ്ഥാനം എന്താണെന്നറിഞ്ഞുകൂട. പണ്ഡിതരാജാവായ ഭട്ടതിരിയുടെ സാഹിത്യരീതിയുമായി പരിചയമുള്ളവൎക്കു് ഈ സംഗതി സമ്മതിയ്ക്കുന്നതിൽ വളരെ വൈമനസ്യമുണ്ടാകും. എഴുത്തച്ഛന്റെ കവിതാകുസുമത്തിന്റെ പ്രഫുല്ലസ്വരൂപം ഇതിൽ കാണുന്നില്ലെങ്കിലും, അതിന്റെ മുകുളിതാവസ്ഥ അങ്ങുമിങ്ങും നിഴലിച്ചു കാണുന്നുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/89&oldid=171900" എന്ന താളിൽനിന്ന് ശേഖരിച്ചത്