താൾ:Thunjathezhuthachan.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മാരായ സാധുക്കളെ സന്മാർഗ്ഗത്തിലേയ്ക്കു നയിപ്പാനായാണു സകലകൃതികളും നിർമ്മിച്ചിട്ടുള്ളതു്. ഈ സംഗതി പ്രകൃതഗ്രന്ഥത്തിലും തെളിഞ്ഞു കാണുന്നുണ്ടു്. ഗഹനങ്ങളായ വേദാന്തതത്വങ്ങളും, ലളിതങ്ങളായ പുരാണകഥകളും ഇതിൽ അങ്ങുമിങ്ങും സംഘടിപ്പിച്ചിരിയ്ക്കുന്നു. പ്രസ്താവിയ്ക്കത്തക്കവള്ളം ഗണ്യമായ കവിതാഭംഗിയൊന്നും ഇതിൽ കാണുന്നില്ല; എന്നാൽ സുകുമാരമായ ഒരു സാഹിത്യസൌന്ദർയ്യം ഇതിന്നില്ലായ്കയുമില്ല. താഴെ കാണുന്ന വരികൾ നോക്കിയാൽ ഇതു ബോദ്ധ്യപ്പെടും :-


"ഏകാന്തയോഗികളിലാകാംക്ഷകൊണ്ടുപര
മേകാന്തമെന്നവഴിപോകുന്നിതെന്മനവും
കാകൻപറന്നുപുനരന്നങ്ങൾപോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ"


ഈ ഗ്രന്ഥം അദ്ദേഹത്തിലെ ഒരു ബാല്യകാലകൃതിയായിരിയ്ക്കണം.


2. ദേവീമാഹാത്മ്യം.

സംസ്കൃതത്തിൽനിന്നു കിളിപ്പാട്ടുരീതിയിൽ തർജ്ജമ ചെയ്തതും, പതിമൂന്നദ്ധ്യായങ്ങൾ അടങ്ങിയതും, ദേവിയുടെ അപദാനങ്ങൾ കീർത്തിയ്ക്കുന്നതുമായ ഒരു വിശിഷ്ടഗ്രന്ഥമാണിതു്. ഭാഷയുടെ സ്വഭാവംകൊണ്ടു് ഇതു എഴുത്തച്ഛന്റെ ഒരാദ്യകാലകൃതിയായിരിപ്പാൻ തരമില്ലെന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/88&oldid=171899" എന്ന താളിൽനിന്ന് ശേഖരിച്ചത്