താൾ:Thunjathezhuthachan.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4. ചിന്താരത്നം.

അതിഗഹനങ്ങളായ വേദാന്തരഹസ്യങ്ങളാണു പ്രകൃതിഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിയ്ക്കുന്നതു്. വാസ്തവമായും ഇതൊരു "ചിന്താരത്നം" തന്നെയാണു്. എഴുത്തച്ഛൻ ഇതു തന്റെ മകൾക്കുപദേശിച്ചതാണെന്നാണു് ഐതിഹ്യം. സുകുമാരമതികളായ സ്ത്രീകൾക്കു വേണ്ടിയാണു പ്രകൃതഗ്രന്ഥം നിർമ്മിച്ചതെന്നദ്ദേഹംതന്നെ പറയുന്നുണ്ടു്. നോക്കുക:-

"ഭാഷയെന്നോർത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികൾ ധരിച്ച മഹാജനം
യോഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിയ്ക്ക സമസ്തരും
ചിന്തിയ്ക്കുംതോറും സാരമുണ്ടിതിലതുമൂലം
'ചിന്താരത്ന'മെന്നു പേരിടുന്നു ഭക്തിയോടെ"

വേദാന്തവിഷയകമായി ഇത്ര മനോഹരവും ഉൽകൃഷ്ടവും ലളിതവുമായ മറ്റൊരു ഗ്രന്ഥം മലയാളഭാഷയിലില്ലെന്നുതന്നെ പറയാം. സാധാരണവേദാന്തഗ്രന്ഥങ്ങൾക്കു കണ്ടുവരാറുള്ള ശുഷ്കത ഈ ഗ്രന്ഥത്തിന്നു തീരെ ഇല്ല. എത്രതന്നെ ഗഹനങ്ങളായ വിഷയങ്ങളായാലും, രാമാനുജപ്പൈങ്കി‌ളി എടുത്തു പാടുമ്പോൾ അവ സുന്ദരങ്ങളും ലളിതങ്ങളുമാകുന്നു! തത്വജ്ഞാനത്തിൽ തൃഷ്ണയൊ സാഹിത്യരസാസ്വാദത്തിൽ താല്പർയ്യമൊ ഉള്ള ഏതൊരു കേരളീയനും വായിച്ചിരിയ്ക്കേണ്ട ഒരു ഗ്രന്ഥമാണിതെന്നുമാത്രം ചുരുക്കത്തിൽ പറ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/90&oldid=171902" എന്ന താളിൽനിന്ന് ശേഖരിച്ചത്