താൾ:Thunjathezhuthachan.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ മുമ്പിലും നീ പിന്നിലും നമുക്കു രണ്ടാൾക്കും മദ്ധ്യത്തിൽ സീതയും നടക്കട്ടെ" എന്നു പറഞ്ഞാൽ മുറയ്ക്കു് ശ്രീരാമന്റെ പ്രതിബിംബം ജീവാത്മാവായും, ലക്ഷ്മണന്റേതു് പരമാത്മാവായുമാണെല്ലൊ കലാശിയ്ക്കുക. ഈ ഔചിത്യഭംഗം കണ്ടതുകൊണ്ടുതന്നെയാണെഴുത്തച്ഛൻ "മുൻപിൽ നീ നടക്കണ"മെന്നെഴുതിയതെന്നു നിസ്സംശയം പറയാവുന്നതാണു്. ഇങ്ങിനെ സൂക്ഷ്മമായിപ്പരിശോധിച്ചാൽ അദ്ദേഹത്തിന്റെ കവനകലാസാമർത്ഥ്യത്തിന്റെ പല ലക്ഷ്യങ്ങളും കാണ്മാൻ സാധിയ്ക്കുന്നതാണു്.

വിവർത്തനഗ്രന്ഥങ്ങൾക്കു പ്രായേണ കണ്ടുവരാറുള്ള ശുഷ്കത അദ്ദേഹത്തിന്റെ കവിതയിൽ ഒരിയ്ക്കലും കാണുകയില്ല. സാധാരണതർജ്ജമക്കാർക്കു് ആശയപ്രകാശനസംരംഭംകൊണ്ടു്, രചന, പാകം മുതലായ കാർയ്യങ്ങളിൽ അശേഷം ശ്രദ്ധിപ്പാൻ സാധിയ്ക്കാറില്ല. ഇതാണു് ആശയങ്ങളുണ്ടെങ്കിലും ഇവരുടെ കവിതാരീതി കേവലം ശുഷ്കമായിത്തോന്നുന്നതിന്നുള്ള പ്രധാനകാരണം. സ്വതന്ത്രതർജ്ജമകൾ സ്വതന്ത്രകൃതികളേപ്പോലാക്കുവാൻ, വകതിരിവുള്ള ഒരു തർജ്ജമക്കാരന്നു കഴിയും. ഇതിന്നു് എഴുത്തച്ഛന്റെ കവിതകൾ മിയ്ക്കവാറും ഉദാഹരിയ്ക്കാവുന്നതാണു്: നോക്കുക :-

 "വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
 ദുശ്ച്യവനനും കുസുമായുധവശനായാൻ.
 ചെന്തൊണ്ടി വായ്മലരും, പന്തൊക്കും മുലകളും,
 ചന്തമേറിടും തുടക്കാമ്പു മാസ്വദിപ്പതി-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/83&oldid=171894" എന്ന താളിൽനിന്ന് ശേഖരിച്ചത്