താൾ:Thunjathezhuthachan.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ദേഹം സ്വതന്ത്രമായിച്ചെയ്ത ഈ ഉൽപ്രേക്ഷയുടെ സ്വാരസ്യം മുഴുവനും വെളിപ്പെടുകയുള്ളു.

മൂലഗ്രന്ഥകാരന്റെ പല ന്യൂനതകളേയും അദ്ദേഹം സൂക്ഷ്മബുദ്ധ്യാ മനസ്സിലാക്കുകയും, തന്റെ ഗ്രന്ഥത്തിൽ അവ സംക്രമിയ്ക്കാതിരിപ്പാൻ കഴിയുന്നതും ശ്രദ്ധിയ്ക്കുകയും ചെയ്തിട്ടുണ്ടു്. ഒരുദാഹരണം കാണിയ്ക്കാം :-

"അഗ്രേ യാസ്യാമ്യഹം പശ്ചാ-
ത്ത്വമന്വേഹി ധനുർദ്ധരഃ
ആവയോർമ്മദ്ധ്യഗാ സീതാ
മായേവാത്മ പരാത്മനോഃ".
രാമായണം മൂലം
"മുന്നിൽ നീ നടക്കേണം വഴിയെ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം
ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാ ശക്തിയെന്നതുപോലെ"
രാമായണം കിളിപ്പാട്ടു്.

ഇതിൽ "അഗ്രേയാസ്യാമ്യഹം" എന്നതിന്നു് "മുന്നിൽ നീ നടക്കേണ"മെന്നെഴുത്തച്ഛൻ തർജ്ജമചെയ്തുപോയെന്നും അതദ്ദേഹത്തിന്നു പറ്റിയ ഒരബദ്ധമാണെന്നും പലരും പറയുന്നതു കേട്ടിട്ടുണ്ടു്; ഇതത്ര ആലോചനാപൂർവ്വം പുറപ്പെടീച്ചിട്ടുള്ള അഭിപ്രായമാണെന്നു തോന്നുന്നില്ല. "ജീവാത്മാപരമാത്മാക്കൾക്കു മദ്ധ്യത്തിൽ മായയെന്നപോലെ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/82&oldid=171893" എന്ന താളിൽനിന്ന് ശേഖരിച്ചത്