Jump to content

താൾ:Thunjathezhuthachan.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരീക്ഷണം വേണ്ടേടത്തെല്ലാം വേണ്ടപോലെത്തന്നെ എത്തീട്ടുണ്ടു്. നോക്കുക :-

"അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ".
രാമായണം കിളിപ്പാട്ടു്


ഈ ഭാഗം മൂലത്തിലില്ലാത്തതാണു്. "ഉൽപ്‌ളുത്യോൽപ്‌ളുത്യ സംദീപ്തപുച്ഛേനമഹതാകപിഃ ദദാഹലങ്കാമഖിലാം സാട്ടപ്രാസാദതോരണാം" എന്നു മാത്രം പറഞ്ഞവസാനിപ്പിയ്ക്കയാണു് മൂലകാരൻ ചെയ്യുന്നതു്. എന്നാൽ നമ്മുടെ മഹാകവി അതുകൊണ്ടു തൃപ്തിപ്പെടുന്നില്ല; അദ്ദേഹം തന്റെ കവിതാകാമിനിയെ കമനീയമായ അലങ്കാരമണിയിയ്ക്കുവാൻ കിട്ടിയ ഒരൊന്നാന്തരം സന്ദർഭത്തെ വെറുതെ കളവാൻ തയ്യാറല്ല. ദേവേന്ദ്രൻ രാവണന്റെ ശത്രുവാണല്ലൊ. അനലൻ ദേവേന്ദ്രന്റെ ബന്ധുവുമാണു്. ഈ സ്ഥിതിയ്ക്കു് അനലൻ ചെയ്യുന്ന പ്രസ്തുതകൃത്യം അറിയുന്നതിൽ ഇന്ദ്രനും അറിയ്ക്കുന്നതിൽ അനലനും വളരെ സന്തോഷത്തിന്നു വകയുണ്ടു്. ഇതെല്ലാം കൂടിയാലോചിച്ചാൽ മാത്രമേ മൂലഗ്രന്ഥകാരനെ വിട്ടു്

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/81&oldid=171892" എന്ന താളിൽനിന്ന് ശേഖരിച്ചത്