Jump to content

താൾ:Thunjathezhuthachan.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നാലാം അദ്ധ്യായം

തർജ്ജമ


എഴുത്തച്ഛന്റെ കൃതികൾ മിക്കവാറും തർജ്ജമകളാകയാൽ അദ്ദേഹത്തിന്റെ തർജ്ജമരീതിയെ പരിശോധിക്കേണ്ടത് ഈ അദ്ധ്യായത്തിലെ കൃത്യമായി വന്നിരിക്കുന്നു. എല്ലാ ഭാഷകൾക്കും അവയുടെ പരിഷ്കാരത്തിന് അന്യഭാഷക്അളിൽ നിന്ന് ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തെടുക്കുന്നത് സർവ്വഥാ ആവശ്യമാകുന്നു. ബാല്യദശയിലിരിക്കുന്ന ഭാഷകൾക്ക് ഇതു പ്രതേകിച്ചും ഒഴിച്ചുകൂടാത്തതുമാണ്; എന്നാൽ വിവേകപൂർവ്വം വിവർത്തനം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ മാത്രമേ ഭാഷാപോഷണത്തിന്നുതകുന്നുള്ളു. സ്വതന്ത്രമായെഴുതുവാൻ കൊല്പില്ലാത്തവരിൽ പലരും പുസ്തകങ്ങൾ തർജ്ജമ ചെയ്തു കവിയശസ്സു കൈക്കലാക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇതു നല്ലതു തന്നെ; പക്ഷെ ഗ്രന്ഥനിർമ്മിതിയേക്കാൾ സുഗമമാണിതെന്നു കരുതുന്നതാണ് മഹാ അബദ്ധമായിട്ടുള്ളത്. കവിഹൃദയം മനസ്സിലാക്കുവാനും അതിനെ ശരിക്ക് അന്യഭാഷയിൽ കൊണ്ടുവരുവാനും തക്ക പാണ്ഡിത്യം നേടുകയും, ഓരോ ഭാഷക്കും സമുദായത്തി

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/76&oldid=171886" എന്ന താളിൽനിന്ന് ശേഖരിച്ചത്