താൾ:Thunjathezhuthachan.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കം അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും അതിന്റെ കളാലാപമാധുർ‌യ്യത്തെപ്പറ്റി ആർക്കും തന്നെ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നില്ല. എത്രമാത്രം അനർഗ്ഘമായ അക്ഷയനിക്ഷേപങ്ങളാണു് ഈ പൈങ്കിളിമൂലം കൈരളീദേവിയ്ക്കു കരസ്ഥമായിട്ടുള്ളതു്! രാമാനുജപ്പൈങ്കിളി പഞ്ചമരാഗത്തിൽ പാടീട്ടുള്ള പാട്ടുകളാണു് ഇന്നും കേരളാന്തരീക്ഷത്തിൽ മാറ്റൊലിക്കൊള്ളുന്നതു് അതിന്റെ ദിവ്യമംഗളദ്ധ്വനിയത്രെ ഇന്നും ഓരോ കേരളീയഗൃഹത്തേയും പരിശുദ്ധമാക്കുന്നതു്! ആ നാദശ്രവണത്തിൽ ആരുടെ കരളും അലിഞ്ഞുപോകുന്നു!! ആരുടെ ശിരസ്സും നമ്രമാകുന്നു!!

തുഞ്ചത്താചാര്യ്യരുടെ കാലം കഴിഞ്ഞിട്ട് ഏതാണ്ടു മുന്നൂറു കൊല്ലത്തോളമായി. അതിൽപ്പിന്നെ മലയാളഭാഷയ്ക്കു ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ടു്; കേരളത്തിൽ പലമഹാകവികളും ഉണ്ടായിട്ടുമുണ്ടു് ലോകാതിഗമായ ബുദ്ധിശക്തികൊണ്ടും, അതിരറ്റ പാണ്ഡിത്യത്താലും, ബഹുജനപ്രശംസയ്ക്കു പാത്രീഭൂതന്മാരായ ഏതാനും വാഗ്ജാലികന്മാർ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. അവ്യാഹതമായ വാസനാബലം കൊണ്ടും അശ്രാന്തമായ പരിശ്രമത്താലും സഹൃദയന്മാരുടെ സ്നേഹഭാജനങ്ങളായിത്തീർന്ന മഹാകവികളും ഇവിടെ ദുർല്ലഭമല്ല; അഗാധമായ ആലോചനയാലും അതിദീപ്രമായ വാസനനിമിത്തവും പ്രപഞ്ചതത്വങ്ങളെ കമനീയകണ്ഠത്തോടുകൂടി എടുത്തുപാടുവാൻ സാധിച്ച ദിവ്യവാക്കുകളും ഉണ്ടായിട്ടില്ലെന്നില്ല. എന്നാൽ ലോകഗുരുവായ എഴുത്തച്ഛന്റെ പൈങ്കിളിയെ അനുകരിച്ചു പാടുന്നതിതിന്നു മറ്റൊരു കമനീയകണ്ഠവും ഇതുവരേക്കും ഉണ്ടായിട്ടില്ലെന്നുള്ളതു തീർച്ചതന്നെ!! അത്രക്കും മഹനീയമായ ഒന്നാണ് ആ ആർഷസംഗീതം!!

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/75&oldid=171885" എന്ന താളിൽനിന്ന് ശേഖരിച്ചത്