Jump to content

താൾ:Thunjathezhuthachan.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും പ്രത്യേകമായുള്ള അലങ്കാരശൈലികളും ആചാരസമ്പ്രദായങ്ങളും മനസ്സിലാക്കി വിവർത്തനംചെയ്യപ്പെടുന്ന ഭാഷയിലും യഥോചിതം അവയെ നിർമ്മിക്കുവാനും തക്ക സാമർത്ഥ്യം സമ്പാദിക്കുകയും ചെയ്കയെന്നതു് അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. ഈവക സംഗതികളൊന്നും ആലോചിക്കാതെ ചെയ്യപ്പെടുന്ന തർജ്ജമകളും നമ്മുടെ ഭാഷയിൽ ധാരാളമാണ്. വൃത്താനുവൃത്തമായും പദാനുപദമായും ചെയ്യുന്ന തർജ്ജമകൾക്ക് ഒരു വിധത്തിൽ ഗുണമുണ്ടെങ്കിൽ മറ്റൊരു വിധത്തിൽ ദോഷവും വരുവാനുണ്ട്. സംസ്കൃതം മുതലായ പരിഷ്കൃതഭാഷകളിൽ നിന്നു വൃത്താനുവൃത്തമായും മറ്റും മലയാളത്തേപ്പോലുള്ള ഭാഷകളിലേക്കു തർജ്ജമ ചെയ്യുമ്പോൾ മൂലത്തിലെ ആശയം അടക്കുവാൻ സാധിക്കാതെവരുന്നതിനാൽ, വിവർത്തകന്മാർക്കു പല "മരണവികൃതി"കളും കാണിക്കേണ്ടിവരുന്നു. സ്വതന്ത്രതർജ്ജമകളാണു മിക്കപ്പോഴും ഇത്തരം തർജ്ജമകളേക്കാൾ ഭാഷാപോഷണത്തിന്നധികം ഉപകരിക്കുക.

എഴുത്തച്ഛന്റെ തർജ്ജമ മിക്കവാറും സ്വതന്ത്രമാണെന്നു തന്നെ പറയാം. തനിക്കു പ്രത്യേകമായി സ്വാരസ്യം കൊണ്ടുവരാൻ വഴിയില്ലാത്ത ദിക്കിൽ അദ്ദേഹം മൂലത്തിന്നു വളരെ ശരിയായ തർജ്ജമതന്നെയാണു് ചെയ്തിട്ടുള്ളതു്; എന്നാൽ കവിസാധാരണമായ മനോധർമ്മം പ്രകടിപ്പിപ്പാൻ അല്പമൊരിടം കിട്ടിയാൽ പ്രസ്തുതമഹാകവി ആ സന്ദർഭത്തെ വെറുതേ കളവാൻ ഒരിയ്ക്കലും ഇടവരുത്തുകയില്ല. നോക്കുക:-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/77&oldid=171887" എന്ന താളിൽനിന്ന് ശേഖരിച്ചത്