Jump to content

താൾ:Thunjathezhuthachan.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പക്ഷെ അതിന്റെ പരിഹാരമാർഗ്ഗത്തെപ്പറ്റി പറയുന്ന യുക്തിയാണു് വിശ്വസിപ്പാൻ വയ്യാതിരിയ്ക്കുന്നതു്. 'അറം' കവിയെ ബാധിയ്ക്കയില്ലെങ്കിൽ പിന്നെ ബാധിയ്ക്കേണ്ടതു കിളിയെയാണല്ലൊ. തന്റെ പ്രവൃത്തിയുടെ ഫലം ന്യായമായി താൻ തന്നെയനുഭവിയ്ക്കേണ്ടതായിരിയ്ക്കെ, അതൊരു പാവപ്പെട്ട പൈങ്കിളിയുടെ തലയിൽ ചുമത്തുവാൻ പരമഭക്തനും പരിപാവനചരിതനുമായ എഴുത്തച്ഛൻ വിചാരിച്ചുവെന്നു കരുതുന്നതുതന്നെ നാം അദ്ദേഹത്തിന്റെനേരെ ചെയ്യുന്ന വലിയൊരപരാധമായി വേണം വിചാരിപ്പാൻ. തത്താദൃശമായ ഒരു ഭീരുത്വമൊ ദൌഷ്ട്യമോ പസ്തുതമഹാകവിയ്ക്കുണ്ടായിരുന്നുവെന്നുവിചാരിപ്പാനൊരുവിധത്തിലും നിർവ്വാഹമില്ല. എഴുത്തച്ഛന്റെ പൈങ്കിളി കേവലം ഭാവനാസൃഷ്ടമായ ഒന്നാണെന്നും അതിന്റെ സ്വീകരണം 'അറ'ത്തിന്റെ പരിഹാരമാർഗ്ഗമായിത്തീരുമെന്നും വരികയാണെങ്കിൽ പിന്നെ ഈ വിഷയത്തിൽ ആർക്കും വാദത്തിന്നു വഴിയുമില്ല.

(൪) തമിഴിലെ 'പൈങ്കിളിക്കണ്ണി' 'പരാപരക്കണ്ണി' എന്നീ വൃത്തങ്ങൾക്കനുസരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുവൃത്തങ്ങൾ നിർമ്മിച്ചതെന്നും, തന്മൂലം അദ്ദേഹത്തിന്റെ കവിതകൾ 'കിളിപ്പാട്ടു'കളായതാണെന്നും ചിലർക്കു് അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തിന്നു വലിയ യുക്തിയുള്ളതായീത്തോന്നുന്നില്ല; അദ്ദേഹം പൈങ്കിളിയെ വിളിയ്ക്കുന്ന രീതിയും, അതിനോടു പഞ്ചസാര, പാൽ പഴം മുതലായതു വന്നു ഭക്ഷിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/71&oldid=171881" എന്ന താളിൽനിന്ന് ശേഖരിച്ചത്