താൾ:Thunjathezhuthachan.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പെടുത്തേണ്ടതായിരുന്നു. അങ്ങിനത്തെ പ്രകരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ വളരെ സുലഭങ്ങളായിട്ടുകൂടി, സരസ്വതിയുടെ കയ്യിലെ ശുകമാണതെന്നു് അദ്ദേഹം സൂചിപ്പിയ്ക്കപോലും ചെയ്തിട്ടില്ല. അതുകൊണ്ടു് അദ്ദേഹം പിടിച്ച കിളി സരസ്വതിയുടേതല്ല; തീർച്ചതെന്നെ.

(൨) എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ പ്രത്യക്ഷമായിട്ടാണു് ജ്ഞാനോപദേശം ചെയ്തിട്ടുള്ളതെന്നും, ആ വാസ്തവത്തേ കാണിപ്പാനായോ, അഥവാ അതിനെ അനുസ്മരിച്ചോ അദ്ദേഹം ശുകത്തെക്കൊണ്ടുതന്നെ ജ്ഞാനോപദേശങ്ങൾ ചെയ്യിയ്ക്കുന്നുവെന്നുമാണു് വേറൊരഭിപ്രായമുള്ളതു്. ഈ ഐതിഹ്യം കേവലം ശരിയല്ലെന്നു പറഞ്ഞു തള്ളാവുന്നതാണെന്നു തോന്നുന്നില്ല. കാരണം നമുക്കതിനു പ്രതികൂലങ്ങളായ തെളിവുകളൊന്നും കിട്ടാത്തതുതന്നെ.

(൩)അറം തൊട്ടുള്ള കവിതാദോഷങ്ങൾ കവിയെ ബാധിയ്ക്കാതിരിപ്പാനാണു് ഒരു കിളിയെപ്പിടിച്ച് നടുക്കിടുന്നതെന്നാണു് പിന്നെയൊരു പക്ഷമുള്ളതു്. കവികൾക്കു് 'അറം' വരുന്നുവെന്നുള്ളതിൽ യുക്തിഭംഗമൊന്നും കാണുന്നില്ല. 'വിധിയ്ക്കു വാഗ്ദേവിയധീന'യാണെന്ന കാര്യ്യം സാധാരണക്കാരുടെ സംഗതികളിൽത്തന്നെ വളരെ ശരിയായിക്കാണുന്ന സ്ഥിതിയ്ക്കു്, വശ്യവാക്കുകളും സാത്വികബുദ്ധികളുമായ മഹാകവികളെസ്സംബന്ധിച്ചേടത്തോളം ഇതുവളരെ അർത്ഥവത്താകുമെന്നതിന്നു യാതൊരു സംശയവുമില്ല;

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/70&oldid=171880" എന്ന താളിൽനിന്ന് ശേഖരിച്ചത്