താൾ:Thunjathezhuthachan.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷണിയ്ക്കുന്ന സമ്പ്രദായവും മറ്റും ഈ പക്ഷത്തെ അനുകൂലിയ്ക്കുന്നതു ദുസ്സാധമാക്കിത്തീർക്കുന്നു.

(൫) പുരാണകഥനം ചെയ്യുവാൻ സാധാരണയായി 'ശുക'ബ്രഹ്മർഷിയാണല്ലൊ. പരമതത്വജ്ഞാനിയും ജീവന്മുക്തനുമായ അദ്ദേഹത്തിന്നു പൌരാണികന്മാരുടെ ഇടയിൽ ഒരു വലിയ സ്ഥാനമാണുള്ളതു്. അതുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിനിധിയായി കഥപറവാൻ ഒരു ശുകത്തിനേത്തന്നെ സ്വീകരിച്ചുവെന്നുള്ള ഒരഭിപ്രായവുമുണ്ടു്.

ഈ അഭിപ്രായം കുറെ ശിഥിലമാണെന്നുതന്നെ വേണം പറവാൻ. 'ശുകം'എന്ന ആ രണ്ടക്ഷരത്തിലെ സാമ്യം ശുകബ്രഹ്മർഷിയുടെ സ്ഥാനത്തേയ്ക്ക് ഒരു ശുകപക്ഷിയെ പിടികൂടുവാൻ പ്രേരിപ്പിച്ചു എന്നു പറയുന്നതിൽ യാതൊരു യുക്തിയും തോന്നുന്നില്ല. വാസ്തവത്തിൽ കഥ പറയുന്നതു് എഴുത്തച്ഛനും, വക്താവായി വേറൊരു ജീവിയെ കല്പിയ്ക്ക മാത്രവുമാണല്ലൊ ചെയ്യുന്നതു്. അതുകൊണ്ടു സാക്ഷാൽ ബ്രഹ്മർഷിയെത്തന്നെ ഇവിടെ കിട്ടിയേ കഴിയുവെന്നില്ലെന്നു വരുന്നു. ആ സ്ഥിതിയ്ക്കു് ശുകനെത്തന്നെ കഥ പറയുന്ന ആളാക്കുന്നതിൽ ഈ ഭക്തകവിയ്ക്കു വിരോധമുണ്ടാവാൻ അവകാശവുമില്ല. അങ്ങിനെ ചെയ്യുന്നതിൽ കുറെ യുക്തിയുണ്ടുതാനും. ഇനി അതിന്നു വിരോധമുണ്ടെങ്കിൽ അദ്ദേഹത്തിന്നു ശുകമഹർഷിയുടെ അനന്തരാവകാശികളായ ഏതെങ്കിലും ബ്രഹ്മർഷികളെ പിടികൂടാമായിരുന്നു. അതൊന്നും ചെയ്യാതെ സഹൃദയാഗ്രേസരനും

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/72&oldid=171882" എന്ന താളിൽനിന്ന് ശേഖരിച്ചത്