Jump to content

താൾ:Thunjathezhuthachan.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ദേഹം മലയാളഭാഷയ്ക്കത്രയും അനുയോജ്യമായ "കിളിപ്പാട്ടെ"ന്ന ഒരു പുതിയ പ്രസ്ഥാനം സൃഷ്ടിച്ചു് ആ വഴിയ്ക്കു തന്റെ കവിതാകമിനിയെ മഹാജനസമക്ഷം അവതരിപ്പിപ്പാൻ തുനിഞ്ഞതാണെന്നനുമാനിയ്ക്കുന്നതിൽ യുക്തിഭംഗമുണ്ടാവാൻ വഴി ഇല്ലെന്നു തോന്നുന്നു.

പല മഹാന്മാരുടേയും ജീവചരിത്രം പരിശോധിയ്ക്കുന്നതായാൽ അന്ധമായ അനുകരണഭ്രമത്തിൽ നിന്നല്ല അവർക്കു വിജയമുണ്ടായിട്ടുള്ളതെന്നും, ഓരോരുത്തക്കം പ്രകൃതിദത്തമായുള്ള പ്രത്യേകതയ്ക്കനുസരിച്ചു സ്വതന്ത്രപ്രസ്ഥാനങ്ങളിൽ ഏർപ്പെട്ടു പ്രവർത്തിയ്ക്കുന്നതിലാണു് അവരുടെ വിജയം പ്രതിഷ്ഠാപിതമായിട്ടുള്ളതെന്നും തെളിയുന്നതാണു്. മഹാന്മാർ പരിതസ്ഥിതികളെ പർയ്യവേക്ഷണംചെയ്തു തദനുസൃതമായ രീതിയിൽ പ്രവർത്തിപ്പാൻ പ്രാപ്തിയുള്ളവരാകാൽ അനാശാസ്യമായ ഗതാനുഗതികത്വത്തിൽ ഭ്രമിയ്ക്കാതെ നവംനവങ്ങളായ പ്രസ്ഥാനങ്ങളിൽക്കൂടി പ്രവർത്തിച്ചു വിജയം നേടുന്നതിൽ അത്ഭുതപ്പെടുവാനില്ല. തങ്ങളുടെ സ്വന്തം കാലിന്മേൽ നില്ക്കുവാൻ കെൽപ്പില്ലാത്തവർക്കാണല്ലൊ മിയ്ക്കപ്പോഴും അന്യനെ അനുഗമിയ്ക്കേണ്ടിവരുന്നതു് "എഴുത്തച്ഛ"നെപ്പോലെത്തന്നെ "നിരണത്തു പണിയ്ക്കന്മാർ" "ചെറുശ്ശേരിനമ്പൂതിരി" "കൽക്കത്തു കുഞ്ചൻനമ്പിയാർ" എന്നീ മഹാന്മാരുടെ കവിതകൾ പരിശോധിയ്ക്കയാണെങ്കിൽ സ്വതന്ത്രമാ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/64&oldid=171873" എന്ന താളിൽനിന്ന് ശേഖരിച്ചത്