താൾ:Thunjathezhuthachan.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാകവിയുടെ എല്ലാ കവിതകളും ഇപ്പറഞ്ഞ തരത്തിലുള്ളവയാണു് ഈ വക സംഗതികൾകൊണ്ടു തന്നെയായിരിക്കണം എഴുത്തച്ഛൻ കവികൾക്കു് എന്നെന്നേയ്ക്കും മാതൃകാഭൂതനും, മലയാള ഭാഷയുടെ പിതാവും ആയിത്തീർന്നതു്.

മൂന്നാം അദ്ധ്യായം.കിളിപ്പാട്ടു്

മലയാളസാഹിത്യാരാമത്തിൽ സഞ്ചരിക്കുന്ന സഹൃദയന്മാർക്കു് അവിടെ കളകൂജനംചെയ്ത് അങ്ങുമിങ്ങും സ്വച്ഛന്ദം തത്തിപ്പാറിനടക്കുന്ന "രാമനുജപ്പൈങ്കിളി"യെ കാണാവുന്നതാണു്. പ്രകൃതിസുഭഗയും ആ മഹാഗുരുവിന്റെ സന്ദേശഹാരിണിയുമായ ഈ 'പൈങ്കിളിയുടെ ആഗമത്തെക്കുറിച്ചു നമുക്കിവിടെ അന്വേഷിക്കാം.

"നവംനവം പ്രീതിരഹോ കരോതി" എന്നു മഹാകവി മാഘൻ പറഞ്ഞിട്ടുള്ളതു് എത്രയും ശരിയായിട്ടുള്ളതാണു്; ലോകത്തിന്നെപ്പോഴും പുതുമയിലാണഭിരുചി കാണുന്നതു്. ചർവ്വിതചർവ്വണം ചെയ്യുന്നതിൽ ആർക്കും അത്ര രസം തോന്നാറില്ല. "നിരണം പണിയ്ക്കന്മാ"രുടെ ആ പഴയ "കെട്ടുപാടൊ" "ചെറുശ്ശേരി"യുടെ ഇഴഞ്ഞമട്ടൊ ഉല്പതിഷ്ണുവായ എഴുത്തച്ഛന്നു് അത്ര രസിച്ചിട്ടില്ലായിരിയ്ക്കണം. അതുകൊണ്ടു്

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/63&oldid=202925" എന്ന താളിൽനിന്ന് ശേഖരിച്ചത്