താൾ:Thunjathezhuthachan.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാരതീയർ പ്രകൃത്യാ ആദ്ധ്യാത്മികജീവിതത്തിലാണു് സംതൃപ്തിപ്പെടുന്നതു്. ശുഷ്കമായ ഭൗതികജീവിതത്തിൽ ഒരിയ്ക്കലും ഒരു ഹൈന്ദവഹൃദയത്തിന്നു സമാധാനം കിട്ടുന്നതല്ല. മതത്തിലാണു് ഒരു ഹിന്തുവിന്റെ സകലകൃത്യങ്ങളും പർയ്യവസാനിയ്ക്കുന്നതു്. മോക്ഷം അയാളുടെ സങ്കേതവും, കൃത്യങ്ങൾ അതിന്റെ സാധകോപായങ്ങളുമാണു് ഈ ഹൈന്ദവാദർശം എഴുത്തച്ഛന്റെ കവനകലയിൽ സർവ്വോപരി വിളങ്ങിക്കാണുന്നുണ്ടു്. കലാവിദ്യ പരിപൂർണ്ണമായില്ലെങ്കുലും, ആദർശശുദ്ധിയുണ്ടെങ്കിൽ ആ കവിതയെയായിരിയ്ക്കും ആദർശവിഹീനവും കലാപരിപൂർണ്ണവുമായ കവിതയേക്കാൾ ഒരു ഹിന്തുഹൃദയം ഇഷ്ടപ്പെടുന്നതു്. കവിതയുടെ ഉദ്ദേശ്യത്തെപ്പറ്റി കാവ്യമീംമാസകന്മാരുടെ ഇടയിൽ പ്രബലമായി രണ്ടു വിധം അഭിപ്രായക്കാരെയാണു് കണ്ടിട്ടുള്ളതു്. അതിൽ ഒരു തരക്കാർ കവിത കവിതയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും, അതു വേറൊരുദ്ദേശ്യത്തിനും കീഴടങ്ങേണ്ടതില്ലെന്നും സിദ്ധാന്തിക്കുന്നവരാണു്; മറ്റേ കക്ഷിക്കാരാകട്ടെ കേവലം രസപ്രദാനം മാത്രമാണു കവിതയുടെ ഉദ്ദേശ്യമെങ്കിൽ അതത്ര സുത്യർഹമായ ഒരു കലാവിദ്യതന്നെയല്ലെന്നും, മനുഷ്യനെ ഉൽകൃഷ്ടമാർഗ്ഗത്തിലേയ്ക്കു നയിയ്ക്കുന്നതിനുകൂടി അതിന്നു ശക്തിയുണ്ടായിരിയ്ക്കണമെന്നും വാദിയ്ക്കുന്നു. കാന്താസമാനം സരസമായി കൃത്യാകൃത്യോപദേശം ചെയ്യുന്ന കവിതയെത്തന്നെയായിരിയ്ക്കും എന്നെന്നും അത്യുൽക്കൃഷ്ടമായി ഗണിയ്ക്കുക. പ്രസ്തുത മ-


"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/62&oldid=202921" എന്ന താളിൽനിന്ന് ശേഖരിച്ചത്