താൾ:Thunjathezhuthachan.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളായ ആ വൃത്തങ്ങൾതന്നെയാണു് ഭക്തിരസപ്രധാനമായ സരസ്വതീപ്രവാഹത്തിന്നു പ്രത്യേകിച്ചും പറ്റുന്നത്. കൈരളിയ്ക്കനുയോജ്യങ്ങളായ വൃത്തങ്ങളെക്കുറിച്ചു അഭിജ്ഞന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസം കാണുന്നുണ്ടു്; എങ്കിലും കേരളീയർക്കു ദ്രാവിഡവൃത്തങ്ങളെ മറക്കുവാൻ പാടില്ല; തീർച്ചതന്നെ. ദേശഭക്തനായ മഹാകവി "വള്ളത്തോളും" അദ്ദേഹത്തിന്റെ അനുഗാമികളും ഈ വിഷയത്തിൽ ശ്രദ്ധിച്ചുകാണുന്നതു് ആശ്വാസജനകം‌തന്നെ.


തർജ്ജമയുടെ മാതൃക നിർമ്മിച്ചതാണു് അദ്ദേഹത്തിന്റെ ഇനിയത്തെ പരിഷ്കാരം. ഇന്നത്തെ ഭാഷയുടെ സ്ഥിതിയ്ക്കുകൂടി കൈരളി ഭാഷാന്തരങ്ങൾക്കു സ്വാഗതം ചെയ്യേണ്ടതായിട്ടാണിരിയ്ക്കുന്നതു്. പിന്നെ എഴുത്തച്ഛന്റെ കാലത്തെ സ്ഥിതിയെപ്പറ്റി പറയേണ്ടതില്ലല്ലൊ. പരിഷ്കാരം ആവശ്യമുള്ള ഏതൊരു ഭാഷയ്ക്കും അന്യഭാഷകളുടെ ഹസ്താവലംബം ആവശ്യമാണു്. മിയ്ക്കമാറും പരിഷ്കൃതഭാഷകളുടെ ചരിത്രം പരിശോധിച്ചാൽ ഈ വാസ്തവം വെളിപ്പെടും; എന്നാൽ അന്യഭാഷകളുടെ സഹായം അനാശാസ്യമായ രീതിയിൽ അപേക്ഷിയ്ക്കുമ്പോഴാണു് ആഭാസമായിത്തീരുന്നതു്. പ്രസ്തുതകവി സ്വീകരിച്ചിട്ടുള്ള വിവർത്തനരീതി സർവ്വോപരി ശ്ലാഘ്യമായിട്ടുണ്ടു്. ഇതിനേക്കുറിച്ചും അടുത്തൊരദ്ധ്യായത്തിൽ വിവരിയ്ക്കുന്നതാകയാൽ ഇവിടെ വിസ്തരിയ്ക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/61&oldid=202917" എന്ന താളിൽനിന്ന് ശേഖരിച്ചത്