താൾ:Thunjathezhuthachan.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർഗ്ഗങ്ങൾ വെട്ടിത്തെളിയിക്കുന്നതിലും, പുതുമയിലുള്ള പൊതുജനപ്രീതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലും അവർക്കുള്ള അന്യാദൃശമായ സാമർത്ഥ്യവും അഭിരുചിയും ധാരാളം വെളിപ്പെടുന്നതാണ്.

തന്റെ കവിതയെ ഒരു കിളിയുൾടേതാണെന്നു പറഞ്ഞു താൻ ഒരു തിരശ്ശീലക്കുള്ളിൽ മറഞ്ഞു നിൽക്കുന്നതാണല്ലോ 'എഴുത്തച്ഛൻ' കിളിപ്പാട്ടുകളിൽ സ്വീകരിപ്പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ള ഒരു സമ്പ്രദായം. ഇതങ്ങനേതന്നെ അദ്ദേഹം ആദ്യമായിക്കണ്ടുപിടിച്ച് ഏർപ്പെടുത്തിയ ഒരു പന്ഥാവായിക്കൊള്ളണമെന്നില്ല. സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളൊ തമിഴിലെ ചില പാട്ടുകളൊ അദ്ദേഹത്തിന്നിതിൽ മാർഗ്ഗപ്രദർശനം ചെയ്തിട്ടുണ്ടാവാം.

ഇങ്ങിനേതന്നെ കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങളെങ്കിലും എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നിരിക്കണം; അതല്ലാതെ അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിന്നു തിനിഞ്ഞപ്പോഴക്കും അതിന്നുവേണ്ട സകലസാമഗ്രികളും അദ്ദേഹത്തിന്റെ മുമ്പിലങ്ങോട്ടു വന്നു നിരന്നു നിന്നുവെന്നു പറയുന്നതു സാഹിത്യചരിത്രത്തിലുള്ള ദയനീയമായ അജ്ഞതയെയത്രെ വെളിപ്പെടുത്തുന്നത് ദ്രാവിഡഭാഷകളുടെ സ്വന്തംവകയായി അനേകം വൃത്തങ്ങളുണ്ട്; അവയിൽ ചില വൃത്തങ്ങൾ ആർയ്യന്മാർ സംസ്കൃതത്തിലേക്കെടുത്തിട്ടുകൂടിയുണ്ട്. മലയാളത്തിലെ പഴയ പാട്ടുകൾ പരിശോധിച്ചാൽ, കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങൾ കാണ്മാൻ കഴിയുന്നതാണ്. നോക്കുക:--

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/65&oldid=171874" എന്ന താളിൽനിന്ന് ശേഖരിച്ചത്