Jump to content

താൾ:Thunjathezhuthachan.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കിലും അക്ഷരമാല അന്നത്തെ ഭാഷയ്ക്കു വേണ്ടേടത്തോളം പർയ്യാപ്തമായിരുന്നില്ല. തമിഴക്ഷരങ്ങളിൽനിന്ന് അധികം വ്യത്യാസമില്ലാത്ത "വട്ടെഴുത്തു്" "കോലെഴുത്തു" എന്നീ അക്ഷരങ്ങളുപയോഗിച്ചായിരുന്നു അന്നെഴുതിവന്നതു്. "അതിഖരം" "ഘോഷം" തുടങ്ങിയുള്ള അക്ഷരങ്ങൾ സംസ്കൃതപദങ്ങളെ ധാരാളമായെടുപ്പാൻ തുടങ്ങിയപ്പോൾ മലയാളഭാഷയ്ക്കും ആവശ്യമായിവന്നു. പക്ഷെ അതിന്നുതക്ക അക്ഷരമാല ഇല്ലായിരുന്നുതാനും. ഈ ദുരവസ്ഥയുടെ പരിഹാരത്തിനായി എഴുത്തച്ഛൻ സംസ്കൃതാക്ഷരമാലയെ മുഴുവൻ സ്വീകരിയ്ക്കുകയും അവയെ എഴുതുവാൻ അന്നു നടപ്പുണ്ടായിരുന്ന ലിപികളെ പരിഷ്കരിച്ചു ഒരു പുതിയ തരം ലിപികൾ ഏർപ്പെടുത്തുകയും ചെയ്തു. നാമിന്നും എഴുതി വരുന്നതു് ആ ലിപികളിലത്രെ.

അദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം "കിളിപ്പാട്ടു" രീതിയെ നിർമ്മിച്ചതാണു്. ഇതിന്റെ ആഗമത്തെക്കുറിച്ചു ഭിന്നഭിന്നങ്ങളായുള്ള അഭിപ്രായങ്ങൾ അടുത്ത അദ്ധ്യായത്തിൽ വിവരിയ്ക്കുന്നുണ്ടു്. വിപുലവും, പരിഷ്കൃതവുമായ സംസ്കൃതസാഹിത്യത്തിൽ അദ്ദേഹത്തിനു് ഒന്നാന്തരം അവഗാഹമുണ്ടായിരുന്നു; എങ്കിലും സംസ്കൃതവൃത്തങ്ങളെ അനുകരിയ്ക്കുകയല്ല അദ്ദേഹം ചെയ്തത്. മഹാകവി തന്റെ കവനകലയെ പ്രകാശിപ്പിപ്പാൻ പല തരത്തിലുള്ള ദ്രാവിഡവൃത്തങ്ങൾതന്നെ തിരഞ്ഞെടുത്തു. സംഗീതാനുസാരിക-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/60&oldid=202916" എന്ന താളിൽനിന്ന് ശേഖരിച്ചത്