താൾ:Thunjathezhuthachan.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ കാണുന്നതിനാലും അന്നു് ഈ രീതിയ്ക്കു വളരെ പ്രചാരമുണ്ടായിരുന്നുവെന്നനുമാനിയ്ക്കുന്നതിൽ അസാംഗത്യമുണ്ടാവാനവകാശമില്ല. "മണ്ടന്തിപാന്ഥനിവഹാഃ പടിബന്ധപേട്യാ" "താപ്പൂട്ടയന്തി തകരാഃകറികൊയ്തശേഷാഃ" എന്നിങ്ങിനെയുള്ള കോമാളിരൂപങ്ങൾ അക്കാലത്തെ കേരളസാഹിത്യലോകത്തിലെ "വികൃതസന്താനങ്ങ"ളാണു്.

ഇങ്ങിനെതന്നെ "മണിപ്രവാള"ത്തിന്നും ചില വൈലക്ഷണ്യങ്ങളുണ്ടായിരുന്നു. "ഭാഷാസംസ്കൃതയോഗൊ മണിപ്രവാളം" എന്ന ലീലാതിലകസൂത്രവ്യാഖ്യാനത്തിൽ നിന്നു്, ഇന്നത്തെ മാതിരി ദ്രാവിഡപ്രത്യയങ്ങളോടു ചേർന്ന സംസ്കൃതപദങ്ങളും, വെറും മലയാളപദങ്ങളും തമ്മിൽച്ചേർന്നുണ്ടാകുന്ന ഭാഷ "മണിപ്രവാള"മാകയില്ലെന്നും, സംസ്കൃതപ്രത്യയാന്തങ്ങളായ പദങ്ങളും മലയാളപദങ്ങളും കൂടിച്ചേരുന്ന ഭാഷയേ മണിപ്രവാളമായിരുന്നുള്ളൂവെന്നും മനസിലാക്കുവാൻ സാധിയ്ക്കുന്നുണ്ടു്. എഴുത്തച്ഛൻ ഈ രണ്ടു രീതിയും പ്രായോഗികവും, മലയാളശൈലിയ്ക്കനുയോജ്യവുമാണെന്നു തീർച്ചപ്പെടുത്തി ഉപേക്ഷിയ്ക്കുകയും പരിഷ്കൃതവും കാര്യ്യക്ഷമവുമായ ഒരു പുതിയ രീതി ഏർപ്പെടുത്തുകയും ചെയ്തു.

പുതിയ ഒരക്ഷരമാല നിർമ്മിച്ചതാണു ഭാഷാസംബന്ധമായദ്ദേഹം ചെയ്ത മറ്റൊരു പരിഷ്കാരം. അദ്ദേഹത്തിന്റെ കാലത്തു മലയാളം തമിഴിൽനിന്നു വളരെ അകന്നു പരിഷ്കൃതാവസ്ഥയിലെത്തിയിരുന്നുവെ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/59&oldid=202915" എന്ന താളിൽനിന്ന് ശേഖരിച്ചത്