താൾ:Thunjathezhuthachan.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇക്കാണിച്ചവയാണു സൂര്യ്യനാരായണൻ എന്നു പേരായ എഴുത്തച്ഛന്റെ ശിഷ്യനാണു മഠം സ്ഥാപിച്ചതെന്നു പറയുന്നവർക്കുള്ള വാദങ്ങളുടെ ചുരുക്കം. മിസ്റ്റർ കൊട്ടാരത്തിൽ ശങ്കുണ്ണി സൂര്യ്യനാരായണൻ എന്ന എഴുത്തച്ഛന്റെ ശിഷ്യനാണു് മഠം സ്ഥാപിച്ചതെന്നു ഖണ്ഡിതമായഭിപ്രായപ്പെട്ടു കാണുന്നുണ്ടു്.

വാദവിഷയമായ ഇക്കാര്യ്യത്തിൽ കൢപ്തമായ ഒരഭിപ്രായം പറവാൻ കൂടുതൽ തെളിവുകൾ ആവശ്യമായാണിരിയ്ക്കുന്നതു് ഇതിന്റെ ചരിത്രകാരന്മാരുടേയും, വായനക്കാരുടേയും അന്വേഷണത്തിന്നും ഊഹത്തിന്നുമായി വിടുവാനേ തൽക്കാലം നിർവ്വാഹമുള്ളു. ഏതായാലും തുഞ്ചത്ത് ഗുരുപാദങ്ങളുടെ മെതിയടിയും യോഗദണ്ഡും ഇവിടെ കൊണ്ടുവന്നുവെച്ചു പൂജിച്ചിരുന്നുവെന്നതിൽ വാദമില്ല.

എഴുത്തച്ഛൻ കേവലം ഒരു മഹാകവിമാത്രമായിരുന്നില്ല അദ്ദേഹം ഒരൊന്നാന്തരം സമുദായനേതാവും, ഒരു വലിയ യോഗിയും, ഒരു ഉത്തമഭക്തനുമായിരുന്നു. "ചിന്താരത്നം" മുതലായ ഉത്തമഗ്രന്ഥങ്ങളിൽ നിന്നു് അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം ഏതാണ്ടു് ഊഹിയ്ക്കാം. മനുഷ്യജീവിതത്തിന്റെ പ്രയോജനം സാഹിത്യാന്വേഷണവും മോക്ഷപ്രാപ്തിയുമാണെന്നു ഹൈന്ദവസാഹിത്യവും മതവും ഒരുപോലെ ഉപദേശിയ്ക്കുന്നുണ്ടു്. ഇതുരണ്ടും അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു സാധിച്ചിട്ടുമുണ്ടു് അദ്ദേഹത്തിന്റെ പ്രാപ്യസ്ഥാനം മോക്ഷവും പ്രവൃത്തികൾ അതിന്റെ സാധകോപായങ്ങളുമായിരുന്നു. ഇത്ര ഉൽകൃഷ്ടവും അമൂല്യവുമായ ഒരു ജീവിതം

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/48&oldid=171855" എന്ന താളിൽനിന്ന് ശേഖരിച്ചത്