Jump to content

താൾ:Thunjathezhuthachan.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊതുജനദൃഷ്ടിയിൽപ്പെട്ട മറ്റേതൊരു കേരളീയനാണു നയിച്ചിട്ടുള്ളത്! അദ്ദേഹത്തിന്റെ ത്യാഗപരിപൂർണ്ണമായ ജീവിതത്തേയോ നിസ്വാർത്ഥമായ സ്വഭാവത്തേയോ, സ്വതന്ത്രമായ വിചന്തനശക്തിയേയോ, ഉൽകൃഷ്ടമായ ഭക്തിയേയൊ, ലോകോത്തരമായ കവനകലാകുശലതയേയോ അക്ഷീണമായ പൗരുഷത്തേയോ ഏതിനെയാണധികം ബഹുമാനിക്കേണ്ടതെന്നു മനസ്സിലാകുന്നില്ല അഹൊ! അനനുകരണീയമായ ആർഷജീവിതം! അത്ഭുതകരമായ അമാനുഷികത്വം!!

പരിപക്വബുദ്ധിയും പരിഷ്കൃതാശയനുമായ ആർ. ഈശ്വരപ്പിള്ള.ബി.എ. അവർകൾ എഴുത്തച്ഛനെപ്പറ്റി ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-

"ദാരിദ്ര്യം, പ്രബലന്മാരിൽനിന്നുള്ള ഉപദ്രവം, സമുദായത്തിൽ തനിക്കുള്ള താഴ്ന്ന നില, ചുറ്റുപാടുമുള്ളവരുടെ അന്ധവിശ്വാസം ഇവ നിമിത്തം നേരിട്ടിരുന്നതായ ചില്ലറയല്ലാത്ത പ്രതിബന്ധങ്ങളോടു മല്ലിട്ടും, ആക്ഷേപങ്ങളെ സഹിച്ചും, സ്വദേശത്തെയും സ്വജനങ്ങളെയും വിട്ടും, കഷ്ടപ്പെട്ടും, തന്റെ ഉദ്ദേശത്തെ നിറവേറ്റിയതോർക്കുമ്പോൾ ഇദ്ദേഹത്തിന്റെ പരോപകാരപ്രതിപത്തി എത്രമാത്രം ബലവത്തായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ സ്ഥിരപ്രയത്നത്തിനും വേറെ ലക്ഷ്യങ്ങൾ ഒന്നും വേണ്ട.

സ്വദേശാഭിമാനവും അതുപോലെത്തന്നെ സ്വഭാഷാഭിമാനവും അദ്ദേഹത്തിന്റെ സ്വഭാവത്തിനുണ്ടായിരുന്ന ഗുണങ്ങളിൽ പ്രധാനങ്ങളായിരുന്നു. 'അ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/49&oldid=171856" എന്ന താളിൽനിന്ന് ശേഖരിച്ചത്