പ്രകൃത്യാ വളരെ ബുദ്ധിമാനായിരുന്ന എഴുത്തച്ഛൻ അതിശൈശവത്തിൽത്തന്നെ തന്റെ അമാനുഷത്വത്തെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഐതിഹ്യവേദികൾ പറയുന്നതു്. "തൃക്കണ്ടിയൂർ" "തിരുന്നാവായ" തുടങ്ങിയുള്ള മഹാക്ഷേത്രങ്ങളിൽ പ്രസ്തുത ബാലനെ സാധാരണയായിക്കൊണ്ടുപോയി തൊഴീപ്പിയ്ക്കാറുണ്ടായിരുന്നുവത്രെ. ഒരിയ്ക്കൽ തിരുന്നാവായ ക്ഷേത്രത്തിൽ (തൃക്കണ്ടിയൂർ ക്ഷേത്രത്തിലാണെന്നും ഒരു പക്ഷമുണ്ട്) വെച്ചു നമ്പൂതിരിമാർ വേദ പാരായണം ചെയ്യുന്നതു കേട്ടുകൊണ്ടിരുന്ന നമ്മുടെ ബാലൻ "കാട്" "കാട്" എന്നു പറഞ്ഞുവെന്നും, കുട്ടിയുടെ അമ്മയും മറ്റും ഇതിന്റെ സാരം മനസ്സിലായില്ലെങ്കിലും തങ്ങൾ പിഴച്ചു വേദം ചൊല്ലുന്നതിനേ ചൂണ്ടിക്കാണിച്ചാണു കുട്ടി ഇങ്ങിനെ പറഞ്ഞതെന്നു നമ്പൂതിരിമാർ മനസ്സിലാക്കിയെന്നും, ബാലന്റെ വൈഭവത്തിൽ അസഹിഷ്ണുക്കളായ അവർ മലരും പഴവും ജപിച്ചു കൊടുത്തു കുട്ടിയെ മന്ദബുദ്ധിയും മൂകനുമാക്കിത്തീർത്തുവെന്നുമാണു പറയപ്പെടുന്നത്. കുട്ടിയുടെ അച്ഛനായ നമ്പൂതിരി കുറേക്കാലം കഴിഞ്ഞശേഷം ഒരിയ്ക്കൽ തൃക്കണ്ടിയൂരിൽ വന്നപ്പോൾ തന്റെ പുത്രന്റെ ബുദ്ധിമാന്ദ്യത്തെക്കുറിച്ചു മനസ്സിലാക്കുകയും കുശാഗ്രബുദ്ധിയായ അദ്ദേഹം അതിന്രെ സൂഷ്മകാരണം മനസ്സിലാക്കി മന്ത്രത്തിന്റെ ഫലം കെടുത്തുവാനായി കുട്ടിയ്ക്കു
താൾ:Thunjathezhuthachan.djvu/30
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-------