താൾ:Thunjathezhuthachan.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്ധ്യാത്മരാമായണ" ത്തിന്റെ പ്രാരംഭത്തിൽ കാണുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഗുരുവും ജേഷ്ടനുമായി "രാമൻ" എന്ന ഒരു പണ്ഡിതനുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അനുജൻ എന്ന അർത്ഥത്തിൽ, എഴുത്തച്ഛന്റെ സാക്ഷാൽ പേർ പറവാൻ മടിയുള്ള ശിഷ്യന്മാർ "രാമാനുജൻ" എന്നു വിളിച്ചുവന്നുവെന്നും, ക്രമേണ ഈ പേർ ലബ്ലപ്രതിഷ്ഠമായിത്തീർന്നുവെന്നുമാണു ചിലർ പറയുന്നതു്; അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചിരുന്നകാലത്തു് "രാമാനുജാചായ്യർ" എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും, ആ മഹാഗുരൂവിന്റെ പേരിൽ തനിയ്ക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർതന്നെ എഴുത്തച്ഛൻ സ്വീകരിയ്ക്കയും ചെയ്തുവെന്നുമുള്ള അഭിപ്രായക്കാരുമുണ്ട് "രാമാനുജൻ" എന്നതു് അദ്ദേഹത്തിന്റെ പേരല്ലെന്നും, ആ പേരിൽ അദ്ദേഹത്തിനു കുറെ പ്രസിദ്ധിയുണ്ടെന്നുമുള്ളതു തീർച്ചതന്നെ. എഴുത്തച്ഛന്റെ ശരിയായ പേർ "ശങ്കരൻ" എന്നായിരുന്നുവെന്നു് ജനസാമാന്യത്തിന്റെ ഇടയിൽ ഒരു ബോദ്ധ്യമുണ്ട്. "സൂയ്യനാരായണൻ" എന്നായിരുന്നുവെന്ന ഒരഭിപ്രായവും അടുത്തകാലത്തു് ആവിർഭവിച്ചിട്ടുണ്ടു്; ഏതായാലും ഇതിൽ തീർച്ചയായ ഒരഭിപ്രായം പുറപ്പെടീയ്ക്കുവാൻ തല്ക്കാലം നിർവ്വാഹമില്ലാതെയാണിരിയ്ക്കുന്നതു്

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/29&oldid=171834" എന്ന താളിൽനിന്ന് ശേഖരിച്ചത്