Jump to content

താൾ:Thunjathezhuthachan.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാധാരണമദ്യംകൊടുത്തുകൊള്ളുവാനുപദേശിച്ചുവെന്നും, ഈ പ്രയോഗംകൊണ്ടു വീണ്ടും ബാലന്റെ ബുദ്ധിതെളിഞ്ഞു പ്രകാശിപ്പാൻ തുടങ്ങിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. കുട്ടിക്കാലത്ത് ഒരു ഔഷധമായി മാത്രം ശീലിച്ചുവന്ന ഈ മദ്യസേവനം ക്രമേണ വൎദ്ധിച്ചുവെന്നും, അദ്ദേഹം ആജീവനാന്തം ഒരു മദ്യപാനിയായിരുന്നുവെന്നും, പലരും വിശ്വസിച്ചുവരുന്നു. ഇത് ഒരു പക്ഷെ കൽപ്പിതകഥകളിൽ കൗതുകമുള്ള ജനാവലിയുടെ ഒരു വികൃതസൃഷ്ടിയായിരിക്കാം; അല്ലെങ്കിൽ തന്റെ സഹജീവികൾക്കു പൂൎണ്ണത്വം കൊടുക്കുന്നതിൽ മനുഷ്യനുള്ള വൈമനസ്യത്തിന്റെ ഫലമായുണ്ടായിട്ടുള്ള ഒരു ദുസ്സന്താനമാണെന്നും വരാം; അഥവാ പല മഹാന്മാർക്കും കാണാറുള്ള ചില പ്രബലദോഷങ്ങൾപോലെ ഇതദ്ദേഹത്തിന്നുണ്ടായിരുന്ന ഒരു ദോഷമായിക്കൂടെന്നുമില്ല. ഏതായാലും എഴുത്തച്ഛന്റെ ചരിത്രത്തോടു കൂടി ഇങ്ങിനെ ഒരു കഥ ജനങ്ങൾ പറഞ്ഞുവരാറുണ്ടെന്നുള്ളതു മറയ്ക്കത്തക്കതല്ല.

--------------------------


വിദ്യാഭ്യാസവും ദേശസഞ്ചാരവും
------------------

എഴുത്തച്ഛന്റെ പ്രധാന ഗുരു ആരാണെന്നറിവാൻ മാർഗ്ഗമില്ലതെയാണിരിക്കുന്നത്. അദ്ദേഹത്തെ ആദ്യം വിദ്യാഭ്യാസം ചെയ്യിച്ചത അച്ഛനായ ശ്രീ നീലകണ്ഠൻ നമ്പൂതിരി തന്നെയാണെന്നാണു കേട്ടിട്ടുള്ളത്. "അമ്പേണമെന്മനസി ശ്രീനീലകണ്ഠഗുരു"

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/31&oldid=171837" എന്ന താളിൽനിന്ന് ശേഖരിച്ചത്