താൾ:Thunjathezhuthachan.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിത്തീരുകയും, ആ വഴിയ്ക്കു് എഴുത്തച്ഛന്റെ അവതാരത്തിന്നു സന്ദർഭം ലഭിയ്ക്കയും ചെയ്തു"

മറ്റുള്ള ഐതിഹ്യങ്ങളോടു തട്ടിച്ചുനോക്കുമ്പോൾ സംഭാവ്യതകൊണ്ടും, സമ്പ്രദായം കൊണ്ടും ഈ ഐതിഹ്യമാണു കുറച്ചധികം യുക്തമായിത്തോന്നുന്നതു്. അതുകൊണ്ടു മറ്റുവിധത്തിലുള്ള തെളിവുകൾ കിട്ടുന്നവരേയ്ക്ക് ഇതിനെ സ്വീകാൎയ്യമായി ഗണിപ്പാനെ നിൎവ്വാഹമുള്ളു.

പാരമ്പൎയ്യസിദ്ധമായ മുൻപറഞ്ഞ ഐതിഹ്യത്തിൽ നിന്നു എഴുത്തച്ഛന്റെ മാതാപിതാക്കന്മാർ ജാതിയിൽ ഇന്നവരായിരുന്നുവെന്നു് ഒരുവിധം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നുണ്ടെങ്കിലും അവരുടെ പേരെന്തായിരുന്നുവെന്നറിവാൻ ഒരു മാർഗ്ഗവും കാണുന്നില്ല. "അമ്പേണമെന്മനസി ശ്രീനീലകണ്ഠഗുരു" എന്നു "ഹരിനാമകീർത്തന" ത്തിൽ എഴുത്തച്ഛൻ എഴുതിക്കാണുന്നതു തന്റെ പിതാവും ഗുരുവുമായ ശ്രീനീലകണ്ഠൻ നമ്പൂതിരിയെപ്പറ്റിയാണെന്നു് ഒരു പക്ഷമുണ്ടു്; പക്ഷെ ആ പക്ഷം തൃപ്തികരമായ തെളിവുകളില്ലാത്തതുകൊണ്ടു് ഇന്നും സാംശയികകോടിയിൽ ഗണിപ്പാനേ നിൎവ്വാഹമുള്ളു.

എഴുത്തച്ഛന്റെ നാമധേയവും എന്തായിരുന്നുവെന്നു തീർച്ചപറവാൻ വയ്യ. "അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ മൽഗുരുനാഥനനേകാന്തേവാസികളോടും ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാൎയ്യനും മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും" എന്നു് "അ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/28&oldid=171833" എന്ന താളിൽനിന്ന് ശേഖരിച്ചത്