താൾ:Thunjathezhuthachan.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"വടക്കേമലയാളത്തുകാരനും ജ്യോതിഷത്തിൽ അതിവിദഗ്ദ്ധനുമായ ഒരു നമ്പൂതിരി തിരുവനന്തപുരത്തുനിന്നു സ്വദേശത്തേയ്ക്കു മടങ്ങിപ്പോവുകയായിരുന്നു. മദ്ധ്യേമാൎഗ്ഗം പലേടത്തും സഞ്ചരിച്ച്, ഒരു ദിവസം വൈകുന്നേരമായപ്പോഴയ്ക്ക് അദ്ദേഹം തൃക്കണ്ടിയൂരെത്തുകയും ഊട്ടിൽ ഊണുകഴിച്ചു രാത്രി ക്ഷേത്രത്തിന്നടുത്തുള്ള "തട്ടാരമ്പറമ്പത്തു്" എന്ന ഒരു മൂസ്സിന്റെ ഗൃഹത്തിൽ കയറിക്കിടക്കുകയും ചെയ്തു. അന്നു തനിയ്ക്കൊരു വിശിഷ്ടസന്താനോൽപ്പാദനത്തിന്നുള്ള യോഗമുണ്ടെന്നു ജ്യോതിശ്ശാസ്ത്രദൃഷ്ട്യാ അദ്ദേഹം അറിഞ്ഞിരുന്നു. വഴിയ്ക്കു പലേടത്തും ചുറ്റിത്തിരിഞ്ഞതുകൊണ്ടു് അന്നേയ്ക്കു സ്വഭവനത്തിൽ എത്തുന്നതിന്നു സാധിച്ചതുമില്ല. രാത്രിയിൽ അദ്ദേഹം അത്യാസന്നമായ ശുഭമുഹൂർത്തം നിഷ്ഫലമായിപ്പോകുമല്ലൊ എന്നു വിചാരിച്ചു വളരെ കുണ്ഠിതപ്പെട്ടു് ഇടയ്ക്കിടയ്ക്കു് ശയ്യയിൽ നിന്നെഴുന്നേറ്റു മുറ്റത്തിറങ്ങി ജ്യോതിർഗ്ഗോളങ്ങളെ നോക്കുകയും, വീണ്ടും ശയ്യയെത്തന്നെ ശരണം പ്രാപിയ്ക്കയും ചെയ്തുകൊണ്ടിരുന്നു. ആ ഗൃഹത്തൽ "തുഞ്ചത്ത്" എന്ന ചക്കാലവീട്ടിലെ ഒരു യുവതി ദാസിയായിത്താമസിച്ചിരുന്നു. ആ സ്ത്രീ നമ്പൂതിരിയുടെ അടുത്തുചെന്നു് ഈ അസ്വാസ്ഥ്യത്തിന്റെ കാരണമെല്ലാം ചോദിച്ചറിയുകയും, ദയവുചെയ്തു ആ സന്താനത്തിന്റെ മാതാവായിരിപ്പാനുള്ള ഭാഗ്യം തനിയ്ക്കു നൽകണമെന്നപേക്ഷിയ്ക്കുകയും അതനുസരിച്ച് ആ ശുഭമുഹൂർത്തത്തിൽ പരസ്പരാനുരക്തന്മാരായ അവർ രണ്ടാളും ഗാന്ധർവ്വമുറയ്ക്കനുസരിച്ചു വധൂവരന്മാരാ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/27&oldid=171832" എന്ന താളിൽനിന്ന് ശേഖരിച്ചത്