Jump to content

താൾ:Thunjathezhuthachan.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കിടന്നുവെന്നും, അന്നുരാത്രി ആ വീട്ടിലെ ഒരു യുവതിയിൽ അദ്ദേഹത്തിന്നുണ്ടായ പുത്രനാണു് എഴുത്തച്ഛൻ എന്നുമാണു് ഒരു പക്ഷമുള്ളതു്; പിന്നെയൊരു പക്ഷമുള്ളതു് അദ്ദേഹം നമ്പൂതിരിയല്ല ഒരു പരദേശബ്രാഹ്മണനായിരുന്നുവെന്നാണു്.

ഈ രണ്ടഭിപ്രായത്തോടും യോജിയ്ക്കുന്നതിൽ ചില വൈഷമ്യങ്ങൾ കാണുന്നുണ്ടു്. തിരുവനന്തപുരത്തുനിന്നു വരുന്ന ഒരാൾക്കു വഞ്ചിമാൎഗ്ഗമായി അക്കാലത്തു തൃക്കണ്ടിയൂരെത്താൻ സൗകൎയ്യമില്ല. മിസ്റ്റർ കെനോൽസായ്വ് പൊന്നാനിയിൽനിന്നു ചാവക്കാട്ടേയ്ക്കുള്ള തോടു വെട്ടിച്ചതിന്നു ശേഷമാണു് "തൃക്കണ്ടിയൂർ" മുതലായ പ്രദേശങ്ങളിൽനിന്നു ജനങ്ങൾക്കു വഞ്ചിമാർഗ്ഗമായി അവ്യാഹതമായ സഞ്ചാരത്തിന്നു സൗകൎയ്യപ്പെട്ടതു് ആ തോടിനെ "കനോൽ തോടു" എന്നു ഇന്നും വിളിച്ചുവരുന്നതുകൊണ്ടു് അതു് ആ സായ്വിന്റെ പരിശ്രമഫലമായാവിർഭവിച്ചതാണെന്നു വിശദമായിത്തെളിയുന്നുമുണ്ടല്ലൊ. മിസ്റ്റർ കനോൽ അടുത്തകാലത്തു ജീവിച്ചിരുന്ന ആളാണെന്നതു നിസ്തർക്കമാണുതാനും. അതുകൊണ്ടു മേൽപ്പറഞ്ഞ ഐതിഹ്യം അടിസ്ഥാനരഹിതമായിപ്പോകുന്നു. ഈ ഐതിഹ്യം വിശ്വസിക്കുന്നതിൽ ഇനിയും വൈഷമ്യം കാണുന്നുണ്ടു്. തിരുവനന്തപുരത്തു "മുറജപം" എന്ന ക്രിയതന്നെ മാർത്താണ്ഡവർമ്മമഹാരാജാവു് ഏർപ്പെടുത്തിയതും, അന്നുമുതൽക്കുമാത്രം നടന്നു വരുന്നതുമായ ഒരു ക്രിയയാണല്ലൊ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലം എഴുത്തച്ഛന്റെ കാലത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/25&oldid=171830" എന്ന താളിൽനിന്ന് ശേഖരിച്ചത്