Jump to content

താൾ:Thunjathezhuthachan.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ വക സംഗതികളെക്കൊണ്ടും എഴുനൂറ്റിന്നും എണ്ണൂറ്റിന്നും മദ്ധ്യേയാണദ്ദേഹത്തിന്റെ ജീവകാലമെന്നനുമാനിയ്ക്കാമെന്നു തോന്നുന്നു.

---ooOOOoo---
ജീവചരിത്രം
-----

എഴുത്തച്ഛന്റെ ജീവചരിത്രം മിയ്ക്കവാറും കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തിരിയ്ക്കുന്നുവെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ; ഇപ്പോൾ നിലവിലുള്ള അല്പാല്പം രേഖകൾ തന്നെ ഐതിഹ്യവേദികളിന്മേലാണു സ്ഥാപിതമായിട്ടുള്ളത്. വാസ്തവം പറയുന്നതിലധികം പല കെട്ടുകഥകളും അതിശയോക്തികളും കൂട്ടിപ്പറയുന്നതിലാണു ജനസാമാന്യത്തിന്നു അഭിരുചി കാണുന്നതു്. ദുഷിച്ചുപോയ ഈ അഭിരുചിനിമിത്തം ഐതിഹ്യരൂപത്തിൽ കിട്ടുന്ന തെളിവുകളും തുലോം കലുഷങ്ങളായാണിരിയ്ക്കുന്നതു് കേവലം അസംഭാവ്യങ്ങളായ കെട്ടുകഥകളെ തള്ളി ബാക്കി കാണുന്ന ഐതിഹ്യങ്ങളെ മാത്രമേ ഇവിടെ വിമർശനത്തിന്നു വിഷയമാക്കുന്നുള്ളു.

എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിത്തന്നെ ഒന്നിലധികം അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടു്. വടക്കേ മലയാളത്തുകാരനായ ഒരു നമ്പൂതിരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞുവരുന്ന വഴിയ്ക്കു, തൃക്കണ്ടിയൂരെത്തിയപ്പോഴയ്ക്കും നേരം അസമയമായതിനാൽ അവിടെയുണ്ടായിരുന്ന ഒരു ചക്കാലനായർവീട്ടിൽ കയറി-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/24&oldid=171829" എന്ന താളിൽനിന്ന് ശേഖരിച്ചത്