താൾ:Thunjathezhuthachan.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്തുതതെളിവിനെ സ്വീകരിയ്ക്കുന്നപക്ഷം മുൻപറഞ്ഞ തെളിവുകളെല്ലാം ത്യാജ്യകോടിയിൽ ഗണിയ്ക്കേണ്ടിവരും. എഴുത്തച്ഛൻ തന്റെ അന്ത്യദശയിലാണു ചിറ്റൂരിൽ വന്നതും ബ്രാഹ്മണർക്കു ഭൂദാനം ചെയ്തതും എന്നാണു് ഐതിഹ്യം; യുക്തിയും അതിന്നാണു്; അങ്ങിനെയാണെങ്കിൽ ൭൨൯-ന്നുശേഷം അധികകാലം അദ്ദേഹത്തിന്റെ ജീവിതം നിലനിന്നിരിയ്ക്കുമെന്നു വിചാരിപ്പാൻ വയ്യ. അപ്പോൾ ഭട്ടതിരിയുമായുള്ള സഖ്യം, രാമായണത്തിന്റെ കാലം എന്നു തുടങ്ങി ഇതേവരെ നാം സ്വീകരിച്ച തെളിവുകളെല്ലാം അസംഗതമാണെന്നാണു വരുന്നത് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യ്യനാരായണനെഴുത്തച്ഛനാണു് ഗ്രാമം സ്ഥാപിച്ചതെന്ന അഭിപ്രായത്തെ അനുകൂലിയ്ക്കയാണെങ്കിൽ എഴുത്തച്ഛന്റെ ജീവകാലത്തെ പിന്നേയും പിന്നോക്കം തള്ളിക്കൊണ്ടുപോകേണ്ടതായിട്ടാണിരിയ്ക്കുന്നതു.

ഇനി എഴുത്തച്ഛന്റെ യുവദശയിലാണു ഗ്രാമം സ്ഥാപിച്ചു ദാനം ചെയ്തതെന്നു വിചാരിയ്ക്കയാണെങ്കിൽത്തന്നെ അദ്ദേഹത്തിന്റെ ജീവിതം ചുരുങ്ങിയപക്ഷം എഴുനൂറ്റിനോടടുത്ത കാലത്തെങ്കിലും ആരംഭിച്ചിരിക്കണം. എന്നാൽത്തന്നെ ആ ജീവിതം ഏതാണ്ടു ൭൯൦ വരെ നിലനിന്നുവെന്നും മറ്റും വിചാരിക്കുന്നതു് അസാദ്ധ്യം. രാമായണം അദ്ദേഹത്തിന്റെ ബാല്യകാലകൃതിയാണെന്ന ഭാഷാചരിത്രകാരന്മാരുടെ അഭി-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/20&oldid=171825" എന്ന താളിൽനിന്ന് ശേഖരിച്ചത്