Jump to content

താൾ:Thunjathezhuthachan.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രായം ഈ കാര്യ്യത്തെ കുറെക്കൂടി ദുസ്സാധമാക്കിത്തീർക്കുന്നു. "നാകസ്യാനൂനസൗഖ്യ"മെന്ന പദ്യശകലം കലിദിനസംഖ്യയെ കാണിയ്ക്കുന്നുവെന്നുള്ളതിന്നു പ്രത്യേകം ലക്ഷ്യമൊന്നുമില്ലെന്നാണു തോന്നുന്നതു്. അതു കേവലം ഒരഭ്യൂഹം മാത്രമായിരിയ്ക്കണം. ഗുരുമഠത്തിൽനിന്നു കണ്ടുകിട്ടിയ പദ്യങ്ങൾ ആരുണ്ടാക്കിയതാണെന്നൊ എപ്പോഴുണ്ടാക്കിയതാണെന്നൊ കൢപ്തമായി അറിയപ്പെട്ടിട്ടുമില്ല; അദ്ദേഹത്തിന്റെ സമകാലീനന്മാരൊ ശിഷ്യപരമ്പരയിൽ പെട്ടവരൊ ആയിരിയ്ക്കണം ആ പദ്യങ്ങളുടെ കർത്താക്കന്മാരെന്നു് ഊഹിയ്ക്കമാത്രമാണു ചെയ്യുന്നതു്. അതുകൊണ്ടും പ്രകൃതപദ്യശകലം കലിദിനസംഖ്യയെ കാണിയ്ക്കുന്നതാണെന്നതിന്നു തൃപ്തികരമായ ലക്ഷ്യങ്ങളില്ലാത്തതുകൊണ്ടും മറ്റു തെളിവുകൾ കിട്ടുന്നതുവരെ എഴുത്തച്ഛന്റെ കാലം ൭൦൦ -ന്നും ൮൦൦-ന്നും മദ്ധ്യേയാണെന്നുതന്നെ വിചാരിയ്ക്കുന്നതായിരിക്കും യുക്തമെന്നു തോന്നുന്നു.

ഇനി ചില ആഭ്യന്തരമാർഗ്ഗങ്ങളിൽക്കൂടി സഞ്ചരിച്ചു് അദ്ദേഹത്തിന്റെ കാലം കണ്ടുപിടിയ്ക്കുന്നതിന്നു വല്ല ലക്ഷ്യങ്ങളും കിട്ടുന്നുണ്ടൊ എന്നുകൂടി അന്വേഷിയ്ക്കാം:--

(1) ഭാഷയ്ക്കുണ്ടായിട്ടുള്ള ഗണ്യങ്ങളായ വ്യാകരണഗ്രന്ഥങ്ങൾ പരിശോധിച്ചു, ഭാഷയുടെ കാലക്രമേണയുള്ള മാറ്റങ്ങൾ മനസ്സിലാക്കി, ഏതു വൈ‌യാകരണന്റെ അനുശാസനങ്ങൾക്കനുഗുണമായിട്ടുള്ളതാണു ക

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/21&oldid=171826" എന്ന താളിൽനിന്ന് ശേഖരിച്ചത്