താൾ:Thunjathezhuthachan.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖ്യ" മെന്ന അന്നത്തെ കലിദിനസംഖ്യകൊണ്ടു തെളിയുന്നുണ്ടു്. വെള്ളപ്പൊക്കത്തേക്കുറിച്ച് അദ്ദേഹമുണ്ടാക്കിയ "നദീപുഷ്ടിരസഹ്യാനു" എന്ന പദ്യം അദ്ദേഹത്തിന്റെ ജീവകാലത്തെ കുറിയ്ക്കുന്ന മറ്റൊരു ലക്ഷ്യമാണു്. ഭട്ടതിരിയുടെ കാലം കൢപ്തമായ സ്ഥിതിയ്ക്കു സമകാലീനനായ എഴുത്തച്ഛന്റെ കാലവും കൢപ്തപ്പെട്ടതായി വിചാരിയ്ക്കാം. ഈ സംഗതികൊണ്ടും എഴുനൂറ്റിന്നും എണ്ണൂറ്റിനും മദ്ധ്യേയാണു് എഴുത്തച്ഛന്റെ ജീവകാലമെന്നനുമാനിയ്ക്കാവുന്നതാണു്.

(3)അദ്ധ്യാത്മരാമായണത്തിന്റെ അവസാനത്തിൽ "പവിത്രം പരം സൗഖ്യ"മെന്നു കാണുന്നത് അതെഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയാണെന്നു് ഒരു പക്ഷമുണ്ടു്. എന്നാൽ ൭൮൭ ചിങ്ങം ൨൦-ാം ൹ യാണു് രാമായണം എഴുതിത്തീർന്നതെന്നു വരും. ഈ അഭിപ്രായവും "ഭാഷാചരിത്ര"കാരന്റെ അഭിപ്രായത്തെ ഉപോൽബലപ്പെടുത്തുന്നു.

എന്നാൽ ചിറ്റൂർ ഗുരുമഠത്തിൽ നിന്നു ശ്രീമാൻ സി.എസ്. ഗോപാലപ്പണിയ്ക്കർ ബി.എ. അവർകൾ പ്രസിദ്ധപ്പെടുത്തിയ ഒരു ലഘുപത്രത്തിൽ, എഴുത്തച്ഛൻ "രാമാനന്ദഗ്രാമം" ബ്രാഹ്മണർക്കു ദാനം ചെയ്തതു ൭൨൯ തുലാം ൧൧ -ാം ൹- യാണെന്നും അത് അന്നത്തെ കലിയായ "നാകസ്യാനൂനസൗഖ്യം" എന്ന പദ്യശകലം കൊണ്ടു തീർച്ചപ്പെടുത്താമെന്നും പറയുന്നു. ഇതു സ്വീകാര്യയോഗ്യമാണൊ എന്ന കാര്യ്യത്തിൽ സംശയമുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/19&oldid=171823" എന്ന താളിൽനിന്ന് ശേഖരിച്ചത്