Jump to content

താൾ:Thunjathezhuthachan.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർത്തുമൂർത്ത പരിഹാസശരങ്ങൾക്കൊ എഴുത്തച്ഛന്റെ സാഹിത്യത്തിൽ ഇടയില്ല.

അദ്ദേഹം സാഹിത്യത്തിന്റെ സുപരിഷ്കൃതമായ ഒരു മാതൃകയാണു് നിർമ്മിച്ചിട്ടുള്ളതു്. അദ്ദേഹത്തിന്റെ സാഹിത്യം മനുഷ്യഹൃദയത്തെ ഉയർത്തുകയല്ലാതെ ഒരിയ്ക്കലും അധഃപ്പതിപ്പിയ്ക്കയില്ല. ഇന്നു മലയാളഭാഷയിൽ വർദ്ധിച്ചുവരുന്ന മിയ്ക്ക പുസ്തകങ്ങളും ഭൌതികവിഷയാത്മകങ്ങളും, കേവലം നിസ്സാരങ്ങളായ ആദർശങ്ങളോടുകൂടിയവയുമാണെന്നു സവ്യസനം പറയേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിഷയങ്ങൾ വർണ്ണിപ്പാനല്ലാതെ ലൌകികവിഷയങ്ങൾക്കായി ഈ കവി തന്റെ കാവ്യകലയെ ഉപയോഗിയ്ക്കുകതന്നെ പതിവില്ല. അത്രയും അത്യുൽകൃഷ്ടമാണദ്ദേഹത്തിന്റെ ആദർശം.

ഏതെങ്കിലും ഘട്ടത്തിൽ തന്റെ പാത്രങ്ങളെക്കൊണ്ടു് ഒരു ഈശ്വരസ്തുതി ചെയ്യിക്കേണ്ടിവരുമ്പോൾ അദ്ദേഹം ഒരു നാലുവരിയെങ്കിലും തന്റെ വകയായും അതിൽ സംഘടിപ്പിയ്ക്കാതിരിയ്ക്കയില്ല. അത്രമാത്രം ഉള്ളിൽ കൊള്ളാതെയാണദ്ദേഹത്തിന്റെ ഭക്തിപ്രവാഹം അവ്യാഹതമായൊഴുകുന്നതു്! "എന്നുടെയുള്ളിൽ വിളങ്ങുന്ന ദൈവതം" എന്നു തുടങ്ങി ഭക്തിരസത്തെ പ്രസ്ഫടമാക്കുന്ന ചില ശകലങ്ങളും ആ വക ഘട്ടങ്ങളിൽ കാണാം. ഭഗവൽസ്വരൂപങ്ങൾ വർണ്ണിയ്ക്കുന്നതിലാണു് ആ മഹാഭക്തന്റെ സരസ്വതീനദി "തട്ടുംതരി"യുമില്ലാതെ അനർഗ്ഗളമായി നിർഗ്ഗളിയ്ക്കുന്നതു്. താഴെ ചേർത്തിരിയ്ക്കുന്ന ഭഗവൽസ്വരൂപം നോക്കുക.....

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/109&oldid=171811" എന്ന താളിൽനിന്ന് ശേഖരിച്ചത്