താൾ:Thunjathezhuthachan.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടുംതന്നെ വിടാതെ വർണ്ണിയ്ക്കുന്നതിൽ എത്രമാത്രം നിഷ്കർഷ കാണിച്ചിരിയ്ക്കുന്നു! നോക്കുക:-

"രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ
സാമോദം വസിഷ്ഠനാമാചാർയ്യപാദാബ്ജവും
തൊഴുതു മാതൃജനങ്ങളെയും യഥാക്രമം
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ
തൊഴുതു ഭരതനെ ലക്ഷ്മണകുമാരനും
തൊഴുതു ശത്രുഘ്നനും ലക്ഷ്മണപാദാംഭോജം"
രാമായണം.

നമ്പിയാരാകട്ടെ ഈ വക ഘട്ടങ്ങളിൽ "നീരസങ്ങൾ വിസ്തരിച്ചിട്ടെന്തുകാർയ്യം നമുക്കിപ്പോൾ" എന്നു പറഞ്ഞ് പിന്മാറുകയാണു് ചെയ്യുക. അദ്ദേഹത്തിന്റെ വീക്ഷണകോണംതന്നെ മറ്റൊരേടത്താണു പതിയ്ക്കുന്നതു. സദ്യയ്ക്കു പരിശ്രമിയ്ക്കുന്ന നായന്മാരുടെ അമാന്തവും "കണ്ട"ന്റേയും "കോര"ന്റേയും വികൃതിത്തങ്ങളും ആണു് അദ്ദേഹം കണ്ടുരസിപ്പാൻ ശ്രമിയ്ക്കുന്നതു്. ഒരു വിവാഹാഘോഷത്തിൽ പ്രതിഗ്രഹം വാങ്ങുവാനോടുന്ന ഒരു വൃദ്ധ ബ്രാഹ്മണനാണാമനുഷ്യന്റെ ദൃഷ്ടിയിൽപ്പെടുന്നതു്; നോക്കുക:-

"എഴുപത്തെട്ടുവയസ്സു തികഞ്ഞൊരു
കിഴവബ്രാഹ്മണനിത പോകുന്നു
ചുടുവെയിൽ തട്ടിച്ചുട്ടകഷണ്ടിയി-
ലൊരുപിടി നെല്ലാൽ മലരു പൊരിയ്ക്കാം"

എന്നാൽ ഈ വക നിസ്സാരകാർയ്യങ്ങൾക്കൊ, കൂ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/108&oldid=171810" എന്ന താളിൽനിന്ന് ശേഖരിച്ചത്