യ അലങ്കാരങ്ങൾ സുലഭമായണിയിച്ച തന്റെ രസികയും പ്രൌഢയുമായ കവിതാവനിതയെക്കൊണ്ടു് സഹൃദയഹൃദയത്തെ ആകർഷിച്ചു് അതിനെ പല്ലവിതവും പരിഷ്കൃതവുമാക്കുന്നു. എഴുത്തച്ഛനൊ, മിതാഭരണഭൂഷിതയും, പരിപാവനഹൃദയയും, ലോകോത്തരഗുണോത്തരയുമായ തന്റെ ദിവ്യകാവ്യാംഗനയുടെ ഭക്തിബാഷ്പംകൊണ്ടും, തത്വജ്ഞാനപ്രസംഗങ്ങൾകൊണ്ടും, ആർഷസ്വഭാവംകൊണ്ടും മനുഷ്യഹൃദയത്തെ വശംവദമാക്കി കൃത്യാകൃത്യോപദേശം ചെയ്യുന്നു. നമ്പിയാരുടെ കവിത ചമ്പകപ്പൂവും, ചെറുശ്ശേരിയുടെ കവിത പനിനീർപ്പൂവും എഴുത്തച്ഛന്റെ കവിത സഹസ്രപത്രങ്ങളുള്ള താമരപ്പൂവുമാണു്. നമ്പിയാർ ഏതു സ്വർഗ്ഗീയലോകത്തിൽ നിൽക്കുന്ന വായനക്കാരേയും തന്റെകൂടെ കേരളത്തിലേയ്ക്കു കൊണ്ടുവരികയാണു് ചെയ്യുന്നതു്. എഴുത്തച്ഛൻ ഏതു തരം മനസ്ഥിതിക്കാരേയും തന്റെ കൂടെ അദ്ദേഹത്തിന്റെ വിഹാരരംഗമായ സ്വർഗ്ഗീയാന്തരീക്ഷത്തിലേയ്ക്കാനയിയ്ക്കുന്നു. വിഭിന്നസ്വഭാവത്തോടുകൂടിയതാണു് ഇവർ രണ്ടാളുടേയും കവിതാരീതി. ഒരുത്സവമൊ വിവാഹമൊ മറ്റൊ വർണ്ണിയ്ക്കയാണെന്നിരിയ്ക്കട്ടെ, അപ്പോൾ എഴുത്തച്ഛൻ അവിടെ കൂടിട്ടുള്ള ജനങ്ങളുടെ അനുകരണീയമായ ആചാരോപചാരങ്ങളും മറ്റു സമ്പ്രദായങ്ങളുമാണു് വർണ്ണിയ്ക്കുക. ജനകരാജധാനിയിൽവെച്ചു് കുറച്ചു ദിവസമായി തമ്മിൽ പിരിഞ്ഞ ദശരഥമഹാരാജാവും കുമാരന്മാരും പരസ്പരം കാണുമ്പോഴത്തെ അവരുടെ വന്ദനാദികളെ എഴുത്തച്ഛൻ
താൾ:Thunjathezhuthachan.djvu/107
ദൃശ്യരൂപം