താൾ:Thunjathezhuthachan.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


 "നിരന്നപീലികൾ നിരക്കവെ കുത്തി
 നെറുകയിൽക്കൂട്ടി തിറമോടു കെട്ടി
 കരിമുകിലൊത്ത ചികുരഭാരവും
 മണികൾ മിന്നിടും മണിക്കിരീടവും
 കുനുകുനെച്ചിന്നും കുറുനിരതന്മേൽ
 നനുനനെപ്പൊടിഞ്ഞൊരു പൊടിപറ്റി
 തിലകവുമൊട്ടു വിയർപ്പിനാൽ നന-
 ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചുസംഹരി
 ച്ചിളകുന്നചില്ലി യുഗളഭംഗിയും
       
 മകരകുണ്ഡലം പ്രതിബിംബിയ്ക്കുന്ന
 കവിൾത്തടങ്ങളും മുഖസരോജവും
 വിയർപ്പുതുള്ളികൾ പൊടിഞ്ഞനാസിക
 സുമന്ദഹാസവുമധരശോഭയും
 തുളസിയും നല്ല സരസിജങ്ങളു-
 മിളതായീടിന തളിരുകളുമാ-
 യിടകലർന്നുടനിളകും മാലകൾ
 തടയും മുത്തുമാലകളും കൗസ്തുഭ-
 മണിയും ചേരുന്ന ഗളവും ചമ്മട്ടി
 പിടിച്ചൊരു കരതലവും കുങ്കുമം
 മുഴുക്കെപ്പൂശിന തിരുമാറും മാറു
 നിരന്നമഞ്ഞപ്പൂന്തുകിലും കാഞ്ചികൾ
 പദസരോരുഹയുഗവുമെന്നുടെ
 ഹൃദയംതന്നിലങ്ങിരിയ്ക്കും പോലെയ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/110&oldid=171813" എന്ന താളിൽനിന്ന് ശേഖരിച്ചത്