താൾ:Thunjathezhuthachan.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം

എഴുത്തച്ഛന്റെ സാഹിത്യം

കവികുലഗുരുവും ഭക്താവതംസവുമായ തുഞ്ചത്താചാര്യപാദങ്ങൾ മലയാള സാഹിത്യലോകത്തിൽ ദിവ്യവും ഭവ്യവുമായ ഒരനശ്വര സൌരഭ്യമാണു പരത്തീട്ടുള്ളത്. പണ്ഡിതപാമരന്മാരടക്കമുള്ള ജന സമുദായത്തെ അത്യുൽകൃഷ്ടമായ ഒരു സ്വർഗീയാന്തരീക്ഷത്തിലേയ്ക്ക് നയിയ്ക്കുന്നതിന് ഇത്രമാത്രം ശക്തിയുള്ള മറ്റൊരു സാഹിത്യം ലോകത്തിൽ അത്ര സുലഭമായിരിയ്ക്കയില്ലെന്നുള്ളത് തീർച്ചതന്നെ.

അലങ്കാരങ്ങളുടെ ഔചിത്യം, രചനയുടെ സൌകുമാര്യം, ഭാഷാലാളിത്യം, സംഘടനാദാർഢ്യം എന്നു തുടങ്ങിയുള്ള കവനകലാസാമാഗ്രികളുപയോഗിയ്ക്കുന്ന കാര്യത്തിൽ ആ മഹാകവി ശ്രദ്ധിചിട്ടുള്ളത് പോലെ അധികം കവികൾക്ക് ശ്രദ്ധിപ്പാൻ സാധിയ്ക്കുന്നതല്ല. അത്രയ്ക്കു മാത്രമുണ്ടദ്ദേഹത്തിന്നാവക വിഷയങ്ങളിലുള്ള അതിശ്രദ്ധ.ബാഹ്യപരിഷ്ക്കാരങ്ങൾ കൊണ്ട് അതി കമനീയമായ വിധത്തിൽ സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതാവനിത ആഭ്യന്തരസംസ്കാരത്തിലും ലോകാതിഗമായ ഒരത്യുൽകൃഷ്ടസ്ഥാനത്തിലാണെത്തിയിരിക്കുന്നത്. ബാഹ്യാഭ്യന്തര പരിഷ്കാരങ്ങൾ ഒരുമിച്ചിണങ്ങിയപ്പോൾ സുവർണ്ണത്തിന്നു സൌരഭ്യം കൂടിയപോലെ അതിന്റെ ആകൃതിയും പ്രകൃതിയും അത്യധികം

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/102&oldid=171804" എന്ന താളിൽനിന്ന് ശേഖരിച്ചത്