Jump to content

താൾ:Thunjathezhuthachan.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലോഭനീയമായിത്തീർന്നു. ഭക്തിരസം കവിഞ്ഞൊഴുകുന്ന ആ ആര്ഷകവിതയുടെ ഹൃദയാന്തർഭാഗത്തു നിന്നുൽഗമിയ്ക്കുന്ന നിശ്ശബ്ദ സംഗീതം നരകത്തിൽ നാകം ചമയ്ക്കുന്നു! പരിത പ്രദേശങ്ങളെ പരിശുദ്ധമാകുന്നു ! ഹൃദയ മുകുരങ്ങളെ ആനന്ദപ്ലാവിതമാക്കുന്നു ! അതികമനീയമായ "വൈദർഭീരിതി" യിൽ പരിലസിക്കുന്ന ആ കവിതാവനിതയുടെ ഓരോ പദവിന്യാസത്തിലും കാണുന്ന ആകർഷണീയത കണ്ണും കരളും ഒരു പോലെ കവരുന്നു. നോക്കുക :-

നാഥാ! പതിവ്രതയാം ധർമ്മ പത്നിഞാ -
നാധാരവുമില്ല മറ്റിനിയ്ക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ
പാദശുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു -
മെന്നെ മറ്റാര്ക്കാനും പീഡിച്ചു കൂടുമോ ?
വല്ലതും മൂലഫലജലാഹാരങ്ങൾ
വല്ലഭോച്ചിഷ്ടമിനിക്കമൃതോപമം
ഭർത്താവ് തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂർത്തു മൂർത്തുള്ള കല്ലും മുള്ളും
പുഷ്പാസ്തരണ തുല്യങ്ങളിനിക്കതും
പുഷ്പബാണോപമ ! നീ വെടിഞ്ഞീടൊലാ,
അദ്ധ്യാത്മരാമായണം -

ആശയങ്ങൾ എത്ര തന്നെ മഹത്തരങ്ങളായിരുന്നാലും അവയെ പ്രദർശിപ്പിക്കുന്ന രീതിയുടെ വ്യത്യാ -

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/103&oldid=171805" എന്ന താളിൽനിന്ന് ശേഖരിച്ചത്