താൾ:Thunjathezhuthachan.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യ്ക്കുന്നു. കർത്തരികർമ്മണിവിവേകം കൂടാതെയുള്ള പ്രയോഗങ്ങൾ തന്നെ ഏകാദശസ്കന്ധത്തിൽ കാണുന്നുണ്ട്. രചനാ രീതിയിലും മറ്റും "ഭാരതം" "രാമായണം" മുതലായ ഗ്രന്ഥങ്ങളിൽ കാണുന്ന സൂക്ഷ്മങ്ങളായ നിഷ്കർഷകളൊന്നും ഇതിൽ ചെയ്തുകാണുന്നില്ല. "പൈങ്കിളി" യെ വിളിയ്ക്കുന്ന സമ്പ്രദായത്തിലും മറ്റും എഴുത്തച്ഛന്റെ ഇതര കൃതികളിൽ കാണുന്ന ഐക്യരൂപവും ഇതിൽ ഇല്ല. ഏതാനും ഭാഗങ്ങൾ വായിക്കുമ്പോഴയ്ക്കു തന്നെ പ്രസ്തുത കൃതി എഴുത്തച്ഛന്റേതല്ലെന്നുള്ളതിന്നു പല തെളിവുകളും പണ്ഡിതന്മാരായ സഹൃദയന്മാർക്ക് കിട്ടുമെന്നാണെന്റെ വിനീതമായ വിശ്വാസം. ഇങ്ങനെ മൊത്തത്തിൽ പറവാനല്ലാതെ ഇതിനെ കുറിച്ചുള്ള ഒരു നിഷ്കൃഷ്ടനിരൂപണം ചെയ്വാൻ തൽകാലം നിർവ്വാഹമില്ലാതെയാണു് വന്നിരിയ്ക്കുന്നത്. ദശമംവരെ ഒരു കവിയുടെയും ബാക്കിയുള്ള ഭാഗം മറ്റൊരാളുടേയുമായിരിയ്ക്കണം. അവ തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഭാഗവതം കവിയുടെ അന്ത്യകാലത്തെ കവിതയാണെന്നും അതുകൊണ്ടായിരിയ്ക്കാം ഈ വൈലക്ഷണ്യങ്ങൾ കാണുന്നതെന്നും ചിലർക്കഭിപ്രായമുണ്ട്; കവിതയെ സംബന്ധിച്ചേടത്തോളമുള്ള പരിശ്രമത്തിൽ കവിയ്ക്കു പ്രായം വർദ്ധിയ്ക്കുംതോറും പ്രാവീണ്യം കൂടുകയല്ലാതെ കുറയുമെന്ന് പറയുന്നതിന്നു യുക്തി കാണുന്നില്ല. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പല "എഴുത്തച്ഛന്മാരുണ്ടായിരുന്നതിൽ ചിലർ കൂടിയുണ്ടാക്കിയതാവനാണവകാശം."

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/101&oldid=171803" എന്ന താളിൽനിന്ന് ശേഖരിച്ചത്