താൾ:Thunjathezhuthachan.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെ ശ്രദ്ധിച്ചു പഠിച്ച ആളാകയാൽ ഈ വിധം സംക്രമിച്ചതായിരിയ്ക്കുമെന്നു പറവാനും നിവൃത്തിയില്ല. എഴുത്തച്ഛന്റെ കവിതാശൈലി നമ്പിയാരുടെ കവിതകളിൽ മറ്റൊരേടത്തും പകർന്നു കാണുന്നില്ലെന്നുള്ളതാണു് അതിനു കാരണം. "കണ്ടതും കേട്ടതും കട്ടുകൊണ്ടങ്ങുതാ-നുണ്ടാക്കിയോരു പ്രബന്ധമെന്നിങ്ങനെ കണ്ട ദിക്കിൽ ചെന്നു ചേരുന്ന ദുഷ്കവികണ്ടന്മാരെ സമക്ഷത്തൊരേടത്തു

കണ്ടുപോയെങ്കിൽ " കുളിച്ചു പുണ്യാഹാദികർമ്മങ്ങൾ ചെയ്യണമെന്നു സ്വതന്ത്രനായ അദ്ദേഹം പ്രസ്താവിച്ചിട്ടുമുള്ളതിനാൽ മറ്റു വല്ല വിധത്തിലും ഈ സംക്രമണം ഉണ്ടായിട്ടുള്ളതാണെന്നു വിചാരിപ്പാനും വയ്യ.

ഭാഗവതം

"ഭാഗവതം" കിളിപ്പാട്ട് എഴുത്തച്ഛന്റേതാണെന്നാണു് പൊതുജനങ്ങളുടെ വിശ്വാസം; പക്ഷെ സഹൃദയന്മാരായ സാഹിത്യ വിമർശകന്മാർ മിയ്ക്കവരും ഇതിൽ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛന്റെ സാഹിത്യം സുപരിചിതമായുള്ളവർക്ക് ഇതദ്ദേഹത്തിന്റേതാണെന്ന് സമ്മതിപ്പാൻ സാധിയ്ക്കുമോ എന്ന് സംശയിക്കുന്നു.

അലസമായ ഘടനാ രീതിയും ക്ളിഷ്ടമായ രചനാ സമ്പ്രദായവും ഇതിൽ ഏതാണ്ടു സാർവത്രികമായിക്കാനുന്നുണ്ട്. അബദ്ധങ്ങളായ പ്രയോഗങ്ങളും, അസാധുവായ തർജ്ജമയും അല്പമല്ലെന്നു തന്നെ പറയേണ്ടിയിരി

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/100&oldid=171802" എന്ന താളിൽനിന്ന് ശേഖരിച്ചത്