ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
95 മല്ലിട്ടായമദൂതർ വന്നടിയനെ-
ക്കൊല്ലാൻവലിക്കും വിധൌ
വില്ലിൻതുല്യതയുള്ള ചില്ലിയുഗളം
മെല്ലൊന്നിളക്കിടുനീ
അല്ലിത്താർശരവൈരിഭാഗ്യലതികേ
ദുരത്തകററീടുവാ-
നൊല്ലെന്നോതരുതേമഹേശ്വരി!നമോ
മാന്ധാതൃശൈദ്വേശ്വരീ.
96
ചാരുവേണി!പദതാരിൽവീണുമുനി
കേണുകേണുനുതിചെയ്തിടും
നേരമങ്ങുദയയോടുകണ്ടുമുദി
താശയത്തൊടുകഥിച്ചുതേ
സാരവേദതവഭക്തികണ്ടുമുദമാർന്നു
ലിംഗമതുവാങ്ങുവാൻ
പാരമാംമടിയിതുംവെടിഞ്ഞകലെ
വാഴ്വതോർക്കിലതിനുംപണി
97 ആകയാലിതിലുറച്ചുഞാനിവിടെയിന്നു
വാണുസുഖമാർന്നിടാം
സാകമെന്നരികിൽഭദ്രകാളിയിവളെ
പ്രതിഷ്ഠയതുചെയ്തനീ
ആകവേഗിരിജചൊന്നപോലെമുനി
ചെയ്തുഭക്തിയൊടുനിത്യവും
ലോകപാലനുമകാളിമുവ്വരെയും ഭ-
ജിച്ചുമരുവീടിനാൻ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |